HOME
DETAILS

പള്ളിക്കല്‍ബസാര്‍ മസ്ജിദ്; കാന്തപുരം വിഭാഗത്തിന്റെ പതിനഞ്ചാമത്തെ ഹരജിയും തള്ളി

  
backup
November 03 2016 | 19:11 PM

%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ac%e0%b4%b8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf

പള്ളിക്കല്‍: പള്ളിക്കല്‍ബസാര്‍ മസ്ജിദ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് കാന്തപുരം വിഭാഗം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി കോടതി വീണ്ടും തള്ളി. നിലവില്‍ പരിപാലനം നടത്തി വന്നിരുന്ന മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി മുസ്തഫ തങ്ങളുടെ നേതൃത്വത്തിലുള്ള നാലംഗ മധ്യസ്ഥ കമ്മിറ്റിയെ തന്നെ നില നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് കാന്തപുരം വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. മസ്ജിദ് പരിപാലന കമ്മിറ്റിയിലേക്ക് വഖ്ഫ് ബോര്‍ഡ് നടത്തിയ തെരഞ്ഞെടുപ്പില്‍ വിജയിച്ച 21 അംഗ പാനലിന് അധികാരം കൈമാറി വഖ്ഫ് ബോര്‍ഡും വഖ്ഫ് ട്രൈബ്യൂണലും സബ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റും നല്‍കിയ ഉത്തരവുകള്‍ റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹരജി തള്ളിയ കോടതി മേലില്‍ ഇതു സംബന്ധമായ ഹരജികളുമായി സമീപിക്കരുതെന്ന താക്കീതും നല്‍കിയിട്ടുണ്ട്. മസ്ജിദ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാത്രമായി 15 ഹരജികളാണ് വിവിധ കോടതികളിലായി എ.പി വിഭാഗം സമര്‍പ്പിച്ചിരുന്നത്. പതിനഞ്ചാമത്തെ ഹരജി ഹൈക്കോടതി ബുധനാഴ്ച തീര്‍പ്പാക്കിയതോടെ എല്ലാ കേസുകളിലും കാന്തപുരം വിഭാഗം പരാജയപ്പെട്ടു. ഇതോടെ ഭരണത്തിന്റെ തണലില്‍ പൊലിസിന്റെ ഒത്താശയോടെ അന്യ മഹല്ലില്‍ നിന്നുള്ളവരെപ്പോലും പള്ളിക്കുള്ളില്‍ താമസിപ്പിച്ച് സമസ്ത വിഭാഗത്തിനു നേരെ ആക്രമണം നടത്താനുള്ള ശ്രമത്തിലാണിവര്‍.
ലക്ഷങ്ങള്‍ പിരിവെടുത്ത് കേസ് നടത്തിയിട്ടും ഒരു ഹരജി പോലും കോടതി അംഗീകരിക്കാത്തത് അണികള്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. കേസുകളിലെല്ലാം പരാജിതരാവുകയും വ്യാജ രേഖാ കേസുകളില്‍ പ്രതികളാവുകയും ചെയ്തതോടെ പള്ളിയില്‍ അക്രമം ഉണ്ടാക്കി അധികൃതരുടെ ഒത്താശയോടെ പള്ളി പൂട്ടിക്കാനുള്ള ഗൂഢ നീക്കത്തിലാണ് കാന്തപുരം വിഭാഗം.
കോടതി ഉത്തരവ് നടപ്പിലാക്കാന്‍ പൊലിസ് സംരക്ഷണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പള്ളിക്കല്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അനുമതി വാങ്ങി നടത്തിയ മാര്‍ച്ചിനെതിരേ പെലിസ് കേസെടുത്തിരുന്നു. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണ് മുസ്‌ലിം ലീഗ് മണ്ഡലം ഭാരവാഹികളുള്‍പ്പെടെ ഇരുനൂറോളം പേര്‍ക്കെതിരേ പൊലിസ് കള്ളക്കേസെടുത്തതെന്നും ആക്ഷേപമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago