കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വാര്‍ത്തകള്‍
മാറ്റിവച്ച ബി.ടെക്
പരീക്ഷകള്‍ നവംബര്‍ 10ന്
കണ്ണൂര്‍ സര്‍വകലാശാലയുടെ നേരത്തെ മാറ്റിവച്ച എട്ടാം സെമസ്റ്റര്‍ ബി.ടെക് സപ്ലിമെന്ററി പരീക്ഷയുടെ 2007 അഡ്മിഷന്‍ പേപ്പര്‍ ജഠ2ഗ62ഗ6ങഋ 802 റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്, മൂന്നാം സെമസ്റ്റര്‍ ബി.ടെക് സപ്ലിമെന്ററി പരീക്ഷയുടെ 2007 അഡ്മിഷന്‍ പേപ്പര്‍ ജഠ2ഗ62ഗ6ഋഇഅഋക 305 നെറ്റ്‌വര്‍ക്ക് തിയറി എന്നീ പരീക്ഷകള്‍ നവംബര്‍ 10ന് നടത്തുന്നതാണ്.
ബിരുദ പരീക്ഷകളുടെ
മൂല്യനിര്‍ണയം
ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാംപുകള്‍ ഡിസംബര്‍ ഏഴു മുതല്‍ ആരംഭിക്കുന്നതാണ്. സമയബന്ധിതമായ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുന്നതിലേക്കായി മുഴുവന്‍ കോളജ് അധ്യാപകരും ക്യാംപുകളില്‍ ഹാജരാകേണ്ടതാണ്. ഇതിനായി കോളജ് പ്രിന്‍സിപ്പല്‍മാര്‍ ഓണ്‍ലൈന്‍ വഴി അധ്യാപകരുടെ രജിസ്‌ട്രേഷന്‍ (ടീച്ചേഴ്‌സ് ഇന്‍ഡക്‌സ്) അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."