സുരക്ഷാ സംവിധാനത്തില്‍ അഞ്ച് ഇന്ത്യന്‍ കാറുകള്‍ക്ക് പരാജയം
ന്യൂഡല്‍ഹി: ഇന്ത്യയിലെ അഞ്ച് കാര്‍ നിര്‍മാതാക്കളുടെ പ്രധാന മോഡലുകള്‍ സുരക്ഷാ സംവിധാനത്തില്‍ പരാജയം. പുതിയ കാറുകളുടെ സുരക്ഷ പരിശോധിക്കുന്ന എന്‍.സി.എ.പിയുടെ ക്രാഷ് ടെസ്റ്റിലാണ് ഇന്ത്യയില്‍ നിന്നുള്ള അഞ്ച് കാറുകള്‍ പരാജയപ്പെട്ടത്. റിനോള്‍ട്ടിന്റെ ക്വിഡ്,മാരുതി സുസുക്കിയുടെ സെലേറിയോ,ഈകോ,മഹീന്ദ്രയുടെ സ്കോര്‍പിയോ,ഹ്യൂണ്ടായുടെ ഇയോണ്‍ എന്നീ കാറുകളാണ് യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ പരാജയപ്പെട്ടത്.
ആഗോള തലത്തില്‍ പുതിയ കാറുകളുടെ സുരക്ഷ നിര്‍ണയിക്കുന്ന എന്‍.സി.എ.പി നടത്തിയ സുരക്ഷാ പരിശോധനയില്‍ ഇന്ത്യയില്‍ നിന്നുള്ള ഈ അഞ്ച് കാറുകള്‍ക്കും സീറോ സ്റ്റാര്‍ പദവിയാണ് ലഭിച്ചത്. ഈ കാറുകള്‍ക്കൊന്നും യാത്രക്കാരുടെ സുരക്ഷയുടെ അതിപ്രധാനമായ എയര്‍ ബാഗ് ഇല്ലെന്നാണ് ഏജന്‍സിയുടെ കണ്ടെത്തല്‍. പ്രശ്നപരിഹാരത്തിന് അടിയന്തരമായ നടപടിയെടുക്കുമെന്ന് റിനോള്‍ട്ട് അറിയിച്ചു. ഇന്ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ക്രാഷ് ടെസ്റ്റിന്റെ റിപ്പോര്‍ട്ട് എന്‍.സി.എ.പി പുറത്തുവിട്ടത്. മാരുതിയുടെ സെലേറിയോ ഒഴികെ ബാക്കി നാലു കാറുകള്‍ക്കും കുട്ടികളുടെ സുരക്ഷയില്‍ റ്റൂ സ്റ്റാര്‍ റേറ്റിങ് ലഭിച്ചപ്പോള്‍ സെലേറിയോക്ക് വണ്‍ സ്റ്റാറാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."