HOME
DETAILS

ഭോപ്പാല്‍ ഏറ്റുമുട്ടല്‍: പൊലിസ് വാദം സംശയത്തിലാക്കുന്ന ഓഡിയോ പുറത്ത്

  
backup
November 04, 2016 | 2:11 AM

bhopal-encounter-new-audio-out

ഭോപ്പാല്‍: ഭോപ്പാലില്‍ ജയില്‍ ചാടിയ എട്ടു സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലിലൂടെ വധിച്ചുവെന്ന പൊലിസിന്റെ വാദത്തെ സംശയത്തിലാക്കുന്ന പുതിയ ഓഡിയോ പുറത്ത്. പ്രമുഖ ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പൊലിസ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള ഉന്നത പൊലിസുദ്യോഗസ്ഥരും വെടിവെച്ച പൊലിസുകാരും തമ്മിലുള്ള വയര്‍ലെസ് ഓഡിയോ ക്ലിപ് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എട്ടു പേരെയും കൊല്ലാന്‍ പൊലിസുദ്യോഗസ്ഥന്‍ നിര്‍ദേശിക്കുകയും എട്ടു പേരെയും കൊന്നെന്ന് പൊലിസുകാര്‍ അറിയിച്ചപ്പോള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് കൂട്ടച്ചിരിയും അഭിനന്ദനമറിയിക്കുന്നതുമൊക്കെയാണ് ഓഡിയോയിലുള്ളത്.

simi-encounter

അഞ്ചു പേരെ വെടിവെച്ചുവെന്നറിയച്ചപ്പോള്‍ ബാക്കി മൂന്നു പേരെ ഉടന്‍ കൊല്ലൂ എന്നു പറഞ്ഞു. മൂന്ന് ആംബുലന്‍സ് ഇങ്ങോട്ടു വിടാന്‍ പൊലിസുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ അതൊക്കെ നേരത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ജനങ്ങള്‍ ഭോപ്പാല്‍ പൊലിസിനെ അടുത്ത പത്തു വര്‍ഷത്തേക്ക് ഇതിലൂടെ സ്മരിക്കുമെന്നും ഓഡിയോയിലുണ്ട്. സിമി പ്രവര്‍ത്തകര്‍ തിരിച്ച് വെടിവെക്കുന്നുവെന്ന് പറയുമ്പോള്‍ അവരെ വളഞ്ഞു വെടിവെക്കൂ അവരുടെ കൈയില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്ന് പിന്നീട് പറയാം എന്നും മാധ്യമങ്ങളൊന്നും ഇപ്പോള്‍ അങ്ങോട്ടു വരില്ലെന്നും കണ്‍ട്രോള്‍ റൂമില്‍ നിന്നും ഉറപ്പു നല്‍കുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭോപ്പാല്‍ ജയിലില്‍ വിചാരണ തടവുകാരായ എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ വാര്‍ഡനെ കൊന്നതിനു ശേഷം ജയില്‍ ചാടിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വ്യാജ ഏറ്റുമുട്ടലാണെന്ന് സംശയമുള്ളതായും നേരത്തെ പ്രതിപക്ഷപാര്‍ട്ടികളടക്കം നിരവധി പേര്‍ ആരോപണമുന്നയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ പരിശോധനകൾ ശക്തം; ഫഹാഹീലും, മഹ്ബൂലയിലുമായി 30 താൽക്കാലിക കച്ചവടകേന്ദ്രങ്ങൾ പൊളിച്ചുമാറ്റി

Kuwait
  •  15 days ago
No Image

ഒറ്റ റൺസിൽ വീണത് വമ്പന്മാർ; ഓസ്ട്രേലിയ കീഴടക്കി ഗില്ലും അഭിഷേകും

Cricket
  •  15 days ago
No Image

മുത്തശ്ശിക്കരികില്‍ ഉറങ്ങുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ആരോഗ്യനില ഗുരുതരം

National
  •  15 days ago
No Image

കാലാവധി കഴിഞ്ഞ മരുന്നുകൾ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി: മുന്നറിയിപ്പുമായി അബൂദബി

uae
  •  15 days ago
No Image

സൗദി: സ്‌കൂളുകളില്‍ ശൈത്യകാല ഷെഡ്യൂള്‍ തുടങ്ങി; പ്രവൃത്തി സമയത്തില്‍ മാറ്റം | Saudi School Schedule

Saudi-arabia
  •  15 days ago
No Image

വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി

Kerala
  •  15 days ago
No Image

ഒമാൻ: ദേശീയ ദിനത്തിന് ഇനി രണ്ടു ദിവസം അവധി: വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നതിന് പുതിയ നിബന്ധനകൾ

oman
  •  15 days ago
No Image

ജെമിമയുടെ പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; പുതിയ അങ്കത്തിനൊരുങ്ങി ഇന്ത്യൻ ലോകകപ്പ് ഹീറോ

Cricket
  •  15 days ago
No Image

വേണുവിന്റെ മരണം: മെഡിക്കല്‍ കോളജിന് വീഴ്ചയില്ലെന്ന് ഡി.എം.ഇ റിപ്പോര്‍ട്ട്

Kerala
  •  15 days ago
No Image

ചരിത്രത്തിലാദ്യം! ഒരു താരത്തിനുമില്ലാത്ത ലോക റെക്കോർഡ് സ്വന്തമാക്കി മെസി

Football
  •  15 days ago