HOME
DETAILS
MAL
റേഷന്‍ ദുരിതം; ഇന്നു മുതല്‍ പഞ്ചായത്ത്, നഗരസഭാ ഓഫിസുകളില്‍ വിചാരണ
backup
November 04 2016 | 03:11 AM
കണ്ണൂര്‍: ജില്ലയിലെ റേഷന്‍ കാര്‍ഡ് പരാതിയുടെ വിചാരണ പഞ്ചായത്ത്, നഗരസഭാ ഓഫിസുകളിലേക്ക് മാറ്റി. ഇന്നു മുതല്‍ തിയതി അനുവദിച്ച കാര്‍ഡ് ഉടമകള്‍ അതത് പഞ്ചായത്ത് ഓഫിസിലാണ് ഹാജരാകേണ്ടതെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, റേഷനിങ് ഇന്‍സ്പെക്ടര്‍, വില്ലേജ് ഓഫിസര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പരാതി പരിശോധിക്കുക. അപേക്ഷയോടൊപ്പം ഹാജരാക്കാന്‍ കഴിയാതിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിചാരണ സമയത്ത് സമര്‍പ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഇന്ന് മാടായി, അഴീക്കോട്, എടക്കാട്, പെരളശ്ശേരി, കല്ല്യാശ്ശേരി പഞ്ചായത്തുകളിലെ ഹിയറിങ് പഞ്ചായത്ത് ഓഫിസുകളില്‍ രാവിലെ 10ന് നടക്കുമെന്ന് കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."