കാവനാട് തീപ്പെട്ടി കമ്പനി കാടുകയറി നശിക്കുന്നു
1974ല്‍ വടമ മേയ്ക്കാടാണ് വനിതകള്‍ക്കു തൊഴില്‍ നല്‍കുന്നതിനായി കമ്പനി തുടങ്ങിയത്
മാള: ഗ്രാമപഞ്ചായത്തിലെ അന്‍പതിലധികം വനിതകള്‍ തൊഴില്‍ ചെയ്തിരുന്ന വനിതാ വ്യവസായ സ്ഥാപനം കാട് കയറി നശിക്കുന്നു. മാള ഗ്രാമപഞ്ചായത്തിലെ കാവനാട് പ്രദേശത്തുള്ള വാര്‍ഡ് എട്ടിലെ വനിത, ജെമിനി, ബേബി എന്നീ പേരുകളില്‍ ജില്ല മുഴുവന്‍ തീപ്പെട്ടികള്‍ നിര്‍മിച്ച് നല്‍കിയ കമ്പനിയാണിന്ന് സംരക്ഷണ സംവിധാങ്ങളില്ലാതെ കാട് കയറി നശിക്കുന്നത്. 1974ല്‍ വടമ മേയ്ക്കാടാണ് വനിതകള്‍ക്കു തൊഴില്‍ നല്‍കുന്നതിനായി കമ്പനി തുടങ്ങിയത്.
നാല് വര്‍ഷത്തിനുശേഷം മാള കാവനാട് സ്വന്തമായി 20 സെന്റ് ഭൂമി വാങ്ങി സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് കെട്ടിട നിര്‍മാണവും നടത്തി. 1994 ല്‍ 52 വനിതകള്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് കമ്പനി പൂട്ടിയത്.
ലാഭകരമല്ലന്ന കാരണത്താലാണ് കമ്പനി നിര്‍ത്തുവാന്‍ തീരുമാനിച്ചതെന്ന് അന്നത്തെ ഏക പുരുഷ ജീവനക്കാരനായിരുന്ന (സൂപ്പര്‍വൈസര്‍) ജോസ് എലുവത്തുങ്കല്‍ പറഞ്ഞു. പിന്നീട് കമ്പനി പുനരാംരംഭിക്കുവാന്‍ നീക്കമൊന്നും നടത്തിയില്ല. 22 വര്‍ഷങ്ങളായി കെട്ടിടം ഇഴജീവികളുടെ താവളമാണ്. മാള പഞ്ചായത്ത് വാര്‍ഡ് എട്ടിലാണീ കെട്ടിടം. ജില്ലയിലെ ഏതാണ്ടെല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഈ കമ്പനി നിര്‍മിച്ച തീപ്പെട്ടികള്‍ വിപണി കയ്യടക്കിയിരുന്നു.
തീപ്പെട്ടി വ്യവസായം ചിതലരിക്കുന്നതായി മുറവിളി ഉയര്‍ന്നിട്ടും അധികൃതര്‍ കണ്ണടച്ചു എന്ന് ആരോപണമുണ്ട്.
നിരവധി സര്‍ക്കാര്‍ വ്യവസായ സംരംഭങ്ങള്‍ വനിതകള്‍ക്കായി നിലവിലുണ്ട്. നിലവിലെ കെട്ടിടത്തില്‍ അവയിലൊന്ന് തുടങ്ങുന്നതിന് പഞ്ചായത്തംഗമോ, പഞ്ചായത്തോ ശ്രമം നടത്തിയില്ലന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."