HOME
DETAILS
MAL
റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരിത്തര്ക്കം; സ്റ്റേ 26 വരെ നീട്ടി
backup
May 17 2016 | 18:05 PM
കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരിയുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.വി.നികേഷ് കുമാര്‍ നല്കിയ ഹരജിയിലെ സ്റ്റേ ഹൈക്കോടതി മെയ് 26 വരെ നീട്ടി. സ്റ്റേ നീട്ടരുതെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അപേക്ഷ നല്കി. ചാനലിന്റെ ഡയറക്ടര്‍ സ്ഥാനം വാഗ്ദാനം ചെയ്ത് 1.5 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതിയെന്നും പ്രാഥമികാന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ചെയ്തതെന്നും സര്‍ക്കാര്‍ കോടതിയില്‍ നല്കിയ അപേക്ഷയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."