ഭാഗ്യലക്ഷ്മിയെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാന്‍ ചാനല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി
കൊട്ടാരക്കര: ചര്‍ച്ചയില്‍ ഭാഗ്യലക്ഷ്മിയെ പങ്കെടുപ്പിക്കാന്‍ വേണ്ടി ചാനല്‍ പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. വ്യാഴാഴ്ച രാത്രി 8 ഓടെ കൊട്ടാരക്കരയിലാണ് സംഭവം.
ഒരു ചാനലിന്റെ ഓഫീസില്‍ നിന്നിറങ്ങി മറ്റൊരു ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോയ ഭാഗ്യലക്ഷ്മിയെ വഴിയില്‍ വാഹനം തടഞ്ഞാണ് മറ്റൊരു സംഘം കടത്തിക്കൊണ്ടു പോയത്.
മൂന്നു ചാനലുകള്‍ക്കാണ് ചര്‍ച്ചയ്ക്ക് ഭാഗ്യലക്ഷ്മി സമയം നല്‍കിയിരുന്നത്. യാത്രയില്‍ ആയതിനാല്‍ കൊട്ടാരക്കരയില്‍ കാണാമെന്നാണ് അറിയിച്ചിരുന്നത്. ഒരു ചാനലിന് കൊട്ടാരക്കരയില്‍ ഓഫീസ് ഇല്ലാത്തതിനാല്‍ തിരുവനന്തപുരത്തു നിന്നു ഡി.എസ്.എന്‍.ജി എത്തിച്ച് ഇവിടെ തന്നെ താല്കാലിക സ്റ്റുഡിയോയും ഒരുക്കി.
ഒരു ചാനലിലെ ചര്‍ച്ച കഴിഞ്ഞ് ഇറങ്ങിയ ഭാഗ്യലക്ഷ്മിയെ തങ്ങളുടെ താല്കാലിക സ്റ്റുഡിയോയിലേക്ക് കൊണ്ടുപോകാന്‍ സംഘം എത്തിയപ്പോള്‍ വേറോരു ന്യൂസ് സംഘം തങ്ങളോടൊപ്പം വരണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ചാനല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ കൈയ്യേറ്റവുമുണ്ടായി. ചാനലുകാരുടെ തമ്മിലടിക്ക് നാട്ടുകാരും സാക്ഷികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."