ഡല്‍ഹിക്കെതിരെ കേരളത്തിന് ദയനീയ തോല്‍വി
ന്യൂഡല്‍ഹി: മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസില്ലാതെ ഇറങ്ങിയ കളിയില്‍ ഡല്‍ഹിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി. രണ്ടിനെതിരെ ഒരു ഗോളും വലയിലെത്തിക്കാനാവാതെയാണ് ഡല്‍ഹിയുടെ തട്ടകത്തില്‍ നിന്ന് കേരളത്തിന്റെ മടക്കം.
ആദ്യ പകുതിയില്‍ പിടിച്ചു നിന്ന ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയില്‍ കളി കൈവിടുകയായിരുന്നു. 56-ാം മിനുട്ടില്‍ കീന്‍ ലൂയീസും 60-ാം മിനുട്ടില്‍ മാഴ്സലീഞ്ഞോയും പന്ത് വലയിലെത്തിച്ചതോടെ ഡല്‍ഹി വിജയം ഉറപ്പിച്ചു. മൂന്നു കളികളില്‍ ജയിച്ച ഡല്‍ഹി ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
തുടര്‍ച്ചയായി മാറ്റങ്ങള്‍ വരുത്തി പൊരുതിയെങ്കിലും ആശ്വാസ ഗോള്‍ പോലും നേടാന്‍ സാധിക്കാതെ ബ്ലാസ്റ്റേഴ്സ് മടങ്ങി. ഇനിയുള്ള മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്സിനു നിര്‍ണായകമാണ്. എട്ടു മത്സരങ്ങളില്‍ നിന്നു 13 പോയിന്റുകളുമായി ഡല്‍ഹി ഒന്നാമതും ഇത്രയും മത്സരങ്ങളില്‍ നിന്നു ഒന്‍പതു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാമതുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."