HOME
DETAILS
MAL
സെമിനാര്‍ ഇന്ന്
backup
November 04 2016 | 18:11 PM
തിരുവനന്തപുരം: ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ രാജീവ് നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലയാളഭാഷാ പഠനത്തിന്റെ പ്രാധാന്യം സെമിനാര്‍ ഇന്ന് നടക്കും.
മേലാറന്നൂര്‍ രാജീവ് സ്ക്വയറില്‍ വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന സെമിനാര്‍ പി.ആര്.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ സലിന് മാങ്കുഴി ഉദ്ഘാടനം ചെയ്യും. വായനക്കളരി-രക്ഷാധികാരി ഗിരീഷ് പുലിയൂര് അധ്യക്ഷനായിരിക്കും. പി.ആര്.ഡി. അസി. എഡിറ്റര്‍ സി.എഫ്. ദിലീപ് കുമാര്‍, ആര്.എന്‍.ആര്.എ. പ്രസിഡന്റ് വി. രാജീവന് എന്നിവര്‍ പ്രസംഗിക്കും. ആര്. നന്ദകുമാര്‍, ഹരിദാസന്, ഡി. യേശുദാസ്, എ.പി. അശ്വിനി എന്നിവര്‍ വിഷയാവതരണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."