സര്‍വമത സമ്മേളനവും പുസ്തക പ്രകാശനവും
കോഴിക്കോട്: പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്ററുമായ എ. സജീവന്‍ രചിച്ച പുസ്തകത്തിന്റെ പ്രകാശനവും സര്‍വമത സമ്മേളനവും 20 ാം തിയതി വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും.
'ഒരു അമുസ്‌ലിമിന്റെ പ്രിയപ്പെട്ട ഇസ്‌ലാം' എന്ന ഗ്രന്ഥം സമ്മേളന വേദിയില്‍ പങ്കെടുക്കുന്ന നേതാക്കള്‍ ചേര്‍ന്ന് പ്രകാശനം ചെയ്യും.
'മതത്തിന്റെ പേരില്‍ മദമത്സരം വേണോ' എന്ന ചര്‍ച്ചയില്‍ തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ജ്ഞാനതപസ്വി, സമസ്ത സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, പ്രൊവിന്‍ഷ്യല്‍ ക്രൈസ്റ്റ് ഹാള്‍ എസ്.ജെ റവ. ഡോ എന്‍.കെ ജോര്‍ജ്, മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുക്കും. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ അധ്യക്ഷത വഹിക്കും. പ്രമുഖ സാഹിത്യകാരന്‍ കെ.പി രാമനുണ്ണിയും അന്താരാഷട്ര മുസ്‌ലിം പണ്ഡിത സഭാംഗം ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും പുസ്തകം വിലയിരുത്തും. ഇസ്‌ലാമിന്റെ സഹിഷ്ണുതയും സൗഹാര്‍ദവും ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥം ഇസ്‌ലാമിനെതിരെയുള്ള വിമര്‍ശനങ്ങളേയും പഠന വിധേയമാക്കുന്നുണ്ട്.
പത്രസമ്മേളനത്തില്‍ സംഘാടക സമതി രക്ഷാധികാരി നവാസ് പൂനൂര്‍, ചെയര്‍മാന്‍ കമാല്‍ വരദൂര്‍, വൈസ് ചെയര്‍മാന്‍ ഡോ. ആര്‍സു, ഗ്രന്ഥകാരന്‍ എ. സജീവന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."