പൂവാറിലെ സ്വകാര്യഹോട്ടലിന് ബാറിനുള്ള എന്‍.ഒ.സി നല്‍കേണ്ടതില്ലെന്ന് പഞ്ചായത്ത് തീരുമാനം
വിഴിഞ്ഞം: പൂവാറിലെ സ്വകാര്യ ഹോട്ടലിന് ബാറിനുള്ള എന്‍.ഒ.സി കൊടുക്കേണ്ടതില്ലെന്ന് പൂവാര്‍ ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി ഒറ്റക്കെട്ടായിതീരുമാനിച്ചു. ഇതിന് വേണ്ടി വന്നാല്‍ സുപ്രീം കോടതി വരെ പോകുമെന്നും പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.ഈ വിഷയത്തില്‍ പഞ്ചായത്തിനോടൊപ്പം കക്ഷി ചേരാന്‍ പൂവാര്‍ ഇടവകയേയും മുസ്ലീം ജമാഅത്തിനേയും അനുവദിച്ചു. പൂവാര്‍ ആറ്റുപുറത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഹോട്ടലിനു ബാറിനുള്ള എന്‍.ഒ.സി കൊടുക്കുന്നത് സംബന്ധിച്ച കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ കൂടിയ പഞ്ചായത്ത് കമ്മിറ്റിയുടേതാണു നിര്‍ണായകമായ തീരുമാനം.
ജനകീയ മദ്യവിരുദ്ധ സമിതി നേതാക്കളായ ഫെറോന വികാരി ഫാ: വില്‍ഫ്രഡ്,ഇടവക വികാരി ഫാ:ജോണ്‍ വിക്ടര്‍,ജമാ അത്ത് പ്രസിഡന്റ് എം.എസ്.ഹമീദ്,ജമാഅത്ത് സെക്രട്ടറി മുഹമ്മദ്യാസീന്‍,,വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളായ മഹബൂബ്പൂവാര്,അഹമ്മദ് കബീര്‍, എസ്.ഡി.പി.ഐ നേതാക്കളായ അബ്ദുല്‍ ഖാദര്‍, മുജീബ്,മദ്യ നിരോധന സമിതി അംഗങ്ങളായ ദേവരാജന്‍,എലിസബത്ത് തുടങ്ങി നിരവധി ആളുകള്‍ കമ്മിറ്റിയുടെ തീരുമാനം അറിയാന്‍ പഞ്ചായത്ത് ഓഫിസില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."