കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളില്‍ സിവില്‍ സര്‍വിസ് പ്രിലിമിനറി പരീക്ഷാ പരിശീലനം
കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയുടെ കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളില്‍ ഡിസംബറില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വിസ് പരീക്ഷാ പരിശീലന ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
നവംബര്‍ 27നു രാവിലെ 11ന് അതാതു സെന്ററുകളില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
അപേക്ഷാഫോം നവംബര്‍ ഏഴ് മുതല്‍ ലഭിക്കും. ഇത് 200 രൂപ ഫീസൊടുക്കി അതാതു സെന്ററുകളില്‍നിന്നു നേരിട്ടും വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.
ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാഫോം ഉപയോഗിക്കുന്നവര്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യൂക്കേഷന്‍ കേരളയുടെ പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നുമെടുത്ത 200 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള രണ്ട് ഫോട്ടോയും സഹിതം തപാല്‍ മാര്‍ഗം അയയ്ക്കണം.
വിലാസം:
കോഴിക്കോട്: കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമി, കോഴിക്കോട് സബ് സെന്റര്‍, ഗവ. യു.പി സ്‌കൂള്‍ കാംപസ്, വെസ്റ്റ് ഹില്‍, ചുങ്കം, കോഴിക്കോട്. ഫോണ്‍: 0495 2386400.
പാലക്കാട്: കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമി, പാലക്കാട് സബ്‌സെന്റര്‍, വിക്ടോറിയ കോളജ് കാംപസ്, അയ്യാപുരം, പാലക്കാട്. ഫോണ്‍: 0491 2576100.
വെബ്‌സൈറ്റ് :www.ccek.org.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: നവംബര്‍ 24.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."