ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വൈദ്യുതി വകുപ്പ് ചെലവിട്ടത് 16 ലക്ഷം രൂപ
നിലമ്പൂര്‍: വൈദ്യുതികണക്ഷനായി ഉപഭോക്താക്കള്‍ക്ക് പുതിയ മീറ്റര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വാങ്ങേണ്ട ബുദ്ധിമുട്ടി ഒഴിവാക്കുന്നതിനായി 16 ലക്ഷം സിംഗിള്‍ ഫേസ്, ത്രീ ഫേസ് മീറ്ററുകള്‍ വാങ്ങുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയിലറിയിച്ചു. പി.വി അന്‍വര്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടിയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
2015 ല്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസുകളോടനുബന്ധിച്ചുള്ള ഔട്ട് ലെറ്റുകള്‍ വഴി മീറ്ററുകള്‍ ലഭ്യമാക്കുന്നതിനുള്ള ഉത്തരവ് ബോര്‍ഡ് പുറത്തിറക്കിയിരുന്നു. ബോര്‍ഡ് മീറ്ററുകള്‍ വാങ്ങുന്നതിലെ കാലതാമസമുണ്ടായതിനാല്‍ പ്രസ്തുത ഔട്ട് ലെറ്റുകള്‍ വഴി ഉപഭോക്താവിനു മീറ്ററുകള്‍ വാങ്ങേണ്ട സാഹചര്യവും ഉണ്ടായിരുന്നു. ഇതിലുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് പുതിയ മീറ്ററുകള്‍ വാങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."