HOME
DETAILS
MAL
ആശുപത്രി ലാബിനെതിരേ പരാതി: മന്ത്രി ഇടപെട്ടു
backup
November 04 2016 | 20:11 PM
പാനൂര്‍: പാനൂര്‍ താലൂക്ക് ആശുപത്രിയില്‍ ലാബിന്റെ പ്രവര്‍ത്തനത്തിനെതിരേ രോഗി ആരോഗ്യമന്ത്രിയോടു പരാതിപ്പെട്ടതിനെത്തുടര്‍ന്ന് മന്ത്രയുടെ നിര്‍ദേശപ്രകാരം ഡി.എം.ഒ നേരിട്ട് ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തി. ബുധനാഴ്ച ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗി ഡോക്ടറുടെ കുറിപ്പടിയുമായി ലാബിലെത്തിയപ്പോള്‍ പരിശോധന നടത്താന്‍ കഴിയില്ലെന്ന് ജീവനക്കാരന് പറഞ്ഞതോടെയാണ് രോഗി നേരിട്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞത്. മന്ത്രി ഉടന്‍ ഡി.എം.ഒയോട് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച ആശുപത്രിയിലെത്തിയ ഡി.എം.ഒ ഇതേക്കുറിച്ച് തെളിവെടുപ്പ് നടത്തുകയും റിപ്പോര്‍ട്ട് മന്ത്രിക്കു സമര്‍പ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."