HOME
DETAILS
MAL
നികുതിവെട്ടിച്ച് സര്‍വീസ് നടത്തിയ വാഹനങ്ങള്‍ പിടികൂടി
backup
November 04 2016 | 20:11 PM
കാക്കനാട്: നികുതിവെട്ടിച്ച് സര്‍വീസ് നടത്തിയിരുന്ന വാഹനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. കെട്ടിട നിര്‍മാണങ്ങള്‍ക്ക് ഉപയോഗിക്കുന്ന വീല്‍ ലോഡര്‍, റോഡ് റോളര്‍ എന്നി രണ്ട് വാഹനങ്ങളാണു വ്യാഴാഴ്ച വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ പിടികൂടിയത്.
നെടുമ്പാശ്ശേരിക്കടുത്ത് കെട്ടിട നിര്‍മാണം നടക്കുന്ന സൈറ്റ് പരിശോധച്ചപ്പോഴാണ് ടാക്സ് അടയ്ക്കാതെയും പെര്‍മിറ്റില്ലാതെയും ഓടുന്ന രണ്ട് വാഹനങ്ങള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഒരു വര്‍ഷത്തോളമായി ഈ വാഹനങ്ങള്‍ ടാക്സ് അടയ്ക്കാതെ ഉപയോഗിച്ചു വരുകയായിരുന്നു. നാല് ലക്ഷം രൂപയാണ് നികുതിയിനത്തില്‍ വെട്ടിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരം വാഹനങ്ങള്‍ക്കെതിരെ വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."