HOME
DETAILS

മുന്‍ സൈനികന്റെ ആത്മഹത്യ: വിമുക്തഭടന്മാര്‍ പ്രതിഷേധിച്ചു

  
backup
November 04 2016 | 21:11 PM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af


തൊടുപുഴ:  വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍  വിമുക്തഭടന്മാരോട് കാണിച്ച അവഗണനയെത്തുടര്‍ന്ന് ഭടന്‍ ആത്മഹത്യ ചെയ്ത  സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മക നിലാപാടില്‍ വ്യാപക പ്രതിഷേധം.  കേരളാ സ്‌റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് ജില്ലാ കമ്മിറ്റി സംഭവത്തില്‍  പ്രതിഷേധമറിയിച്ചു.
തുഛമായ ആനുകൂല്യങ്ങള്‍ മാത്രം നല്‍കി സര്‍ക്കാര്‍  ഏകപക്ഷീയമായി നടപ്പാക്കിയ പെന്‍ഷന്‍ പദ്ധതി നിരവധി ആക്ഷേപങ്ങള്‍ക്ക്  വഴിവയ്ക്കുന്നതാണെന്ന് കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.  വിമുക്തഭടന്മാരുടെ  ആവശ്യങ്ങളില്‍ ഭൂരിഭാഗവും നിരസിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ സംയുക്ത  സമരസമിതിയുടെ നേതൃത്വത്തില്‍ സമരം തുടരുകയാണ്. രാജ്യസ്‌നേഹികളായ  വിമുക്തഭടന്മാര്‍ രണ്ടുവര്‍ഷമായി തുടരുന്ന പ്രക്ഷോഭത്തെ അവഗണിക്കുകയും ന്യായമായ  ആവശ്യങ്ങള്‍ക്ക്  പരിഗണന നല്‍കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ്  സമരമുഖത്തുണ്ടായിരുന്ന റിട്ട. സുബേദാര്‍ രാകിഷന്‍ ഗ്രേവാള്‍ ആത്മഹത്യ ചെയ്തത്.
ശരാശരി  37 വയസില്‍ സര്‍വീസില്‍നിന്ന് വിരമിക്കേണ്ടിവന്നവരാണ് ഇന്നത്തെ വിമുക്തഭടന്മാര്‍.  ഏറ്റവും താഴത്തെ റാങ്കില്‍ വിരമിക്കേണ്ടിവരുന്നതിനാല്‍ വളരെ കുറഞ്ഞ പെന്‍ഷന്‍  മാത്രമാണ് വിമുക്തഭടന്മാര്‍ക്ക് ലഭിക്കുന്നത്. ഇത്തരം അവഗണനയ്‌ക്കെതിരെ  രാജ്യവ്യാപക പ്രക്ഷോഭത്തിന് വിമുക്തഭടന്മാര്‍ തയ്യാറകുമെന്നും യോഗം  അറിയിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി എം പൗലോസ്, സെക്രട്ടറി  സജി അഗസ്റ്റിന്‍, തൊടുപുഴ താലൂക്ക് പ്രസിഡന്റ് എ എ തോമസ്, കെ സി  അഗസ്റ്റിന്‍, എം ശിവരാമന്‍, ജോര്‍ഡി ജോസഫ്, സുകുമാരന്‍ നായര്‍, പി എന്‍  സുരേഷ്, വി കൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago