കോട്ടയത്ത് 4000 കോടിയുടെ മരാമത്ത് പണികള്‍ നടത്തും: മന്ത്രി
കോട്ടയം: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആറ്, ഏഴു തീയതികളില്‍ സുവര്‍ണ ഓഡിറ്റോറിയത്തില്‍ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ പത്തിനു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ പി റെജി ജയിംസ് അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് വി.എസ്. സജീവന്, ജനറല്‍ സെക്രട്ടറി പി.തമ്പാന്, അഡ്വ. വി.ബി ബിനു, ജയിംസ് ജോസഫ് തുടങ്ങിയവര്‍ സംസാരിക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. 11.30നു ചേരുന്ന സമാപന സമ്മേളനം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യുംം. ഉച്ചകഴിഞ്ഞു രണ്ടിനു വൈദ്യുതി ഉത്പാദനവിതരണവും സംരക്ഷണവും എന്ന സെമിനാറില്‍ സോണി ജോസഫ് വിഷയാവതരണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം രക്ഷാധികാരി ജയിംസ് ജോസഫ്, ചെയര്മാന് റെജി ജയിംസ്, വൈസ് ചെയര്മാന് ബിനു വാഴയില്‍, ജനറല്‍ കണ്‍വീനര്‍ എം.കെ രാജപ്പന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."