HOME
DETAILS
MAL
കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം: സ്വാഗതസംഘം രുപീകരണം ഇന്ന്
backup
November 04 2016 | 21:11 PM
പാലക്കാട്: കേരള സ്‌ക്കൂള്‍ ശാസ്‌ത്രോത്സവം സ്വാഗതസംഘം രൂപവത്ക്കരണ യോഗം ഇന്ന് വൈകിട്ട് മൂന്നിന് ഷൊര്‍ണൂര്‍ കെ.വി.ആര്‍.ഹൈസ്‌കൂളില്‍ ചേരും. പി.കെ. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.വിമല അധ്യക്ഷയാകും.
ജില്ലയിലെ ജനപ്രതിനിധികള്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍, ജില്ലാ - ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, സംഘാടക സമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍മാര്‍, പ്രധാനാധ്യാപകര്‍ പങ്കെടുക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."