HOME
DETAILS
MAL
ജലസമൃദ്ധി പദ്ധതിക്ക് തുടക്കമായി
backup
November 04 2016 | 21:11 PM
പട്ടാമ്പി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തില്‍ നൂറ് കിണറുകള്‍ നിര്‍മിക്കും. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് ടി.പി. ശാരദ നിര്‍വ്വഹിച്ചു. കൊടോളില്‍ വിജയലക്ഷ്മി എന്ന തൊഴിലാളിയുടെ പുരയിടത്തില്‍ സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തില്‍കിണര്‍ നര്‍മാണ പ്രവൃത്തിക്ക് തുടക്കമായി. കുടിവെള്ള ക്ഷാമം രൂക്ഷമാകാനിരിക്കെ ഈ പ്രവൃത്തി പഞ്ചായത്ത് നിവാസികള്‍ക്ക് ഏറെ ആശ്വാസമാകും. കാര്‍ഷിക മേഖലയുടെ വികസനത്തിനായി രണ്ട് കുളങ്ങളും നിര്‍മിക്കും. നടുവട്ടം ഗവ. ജനതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് , നരിപ്പറമ്പ് ജി.യു.പി സ്‌കൂളില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തികളും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."