ഓഡിറ്റോറിയത്തിന് പഞ്ചായത്തിന്റെ അനുമതിയില്ലന്ന് പരാതി
ആനക്കര: കുമ്പിടി തൃത്താല റോഡിലുളള ഓഡിറ്റോറിയത്തിന് പഞ്ചായത്തിന്റെ അനുമതിയില്ലന്ന് പരാതി. പഞ്ചായത്തില്‍ നിന്ന് ലഭിക്കേണ്ട ഒരു അനുമതിയുമില്ലാതെയാണ് ഇവിടെ ഓഡിറ്റേറിയം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ പഞ്ചായത്തിലേക്ക് ലക്ഷകണക്കിന് രൂപ കെട്ടി പ്രവര്‍ത്തിക്കുന്ന ഓഡിറ്റോറിയങ്ങള്‍ ഉണ്ടന്നിരിക്കെ പഞ്ചായത്തിലേക്ക് ഒരു രൂപയുടെ പ്രതിഫലം ലഭിക്കാതെയാണ് ഇവിടെ ഓഡിറ്റോറിയം പ്രവര്‍ത്തിക്കുന്നത്. പ്രധാന റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഓഡിറ്റോറിയത്തില്‍ വിവാഹമുള്‍പ്പെടെയുളളവ നടക്കുമ്പോള്‍ ഗതാഗത തടസമുണ്ടാകുന്നതും പതിവാണ്. വേണ്ടത്ര വാഹന പാര്‍ക്കിനും ഇവിടെ സൗകര്യമില്ല.
കെട്ടിട നിര്‍മാണ ചടങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഓഡിറ്റോറിയത്തിനെതിരേ നടപടിയെടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകുന്നുമില്ല. പാലക്കാട് നിന്ന് ടൗണ്‍ പ്ലാനിംഗ് കമ്മറ്റിയുടെ അനുമതിയോടെയാണ് കെട്ടിടനിര്‍മാണം നടത്തിയിട്ടുളളത്. നിലവില്‍ തൃത്താല മേഖലയിലുളള ഓഡിറ്റോറിയങ്ങളുടെ വാടകയെക്കാള്‍ കുറഞ്ഞ ചിലവിലാണ് ആവശ്യകാര്‍ക്ക് ഓഡിറ്റോറിയം നല്‍കുന്നത്. ഇത് പഞ്ചായത്തില്‍ ടാക്‌സ് അടച്ച് അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ഓഡിറ്റോറിയം ഉടമകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും പരാതിയുണ്ട്.
പഞ്ചായത്തില്‍ നിന്ന് ഈ ഓഡിറ്റോറിയത്തിന് നമ്പര്‍ ഇട്ട് നല്‍കിയിട്ടില്ല. കെട്ടിട നിര്‍മാണ ആവശ്യത്തിനായി എടുത്ത വൈദ്യുതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. പഞ്ചായത്തില്‍ നിന്നുളള അനുമതിയും ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ പെര്‍മിഷനും ഇതുവെരെയും അനുവദിച്ചിട്ടില്ല. ഓഡിറ്റോറിയത്തില്‍ സ്‌ക്വയര്‍ഫീറ്റ് അനുസരിച്ച് വര്‍ഷത്തില്‍ അന്‍പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ പഞ്ചായത്തില്‍ ടാക്‌സ് അടക്കണം ഓഡിറ്റോറിയം എ.സിയാണങ്കില്‍ ആഡംബര നികുതി വേറെയും കെട്ടണം.
നിലവില്‍ ഒരു തരത്തിലുള ടാക്‌സുകളും നല്‍കുന്നില്ലന്നാണ് ആനക്കര പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
രണ്ട് തവണ ഓഡിറ്റോറിയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ പഞ്ചാത്ത് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."