സൗജന്യ നിരക്കില്‍ കറവയന്ത്രം : 20നകം അപേക്ഷിക്കണം
പാലക്കാട്: ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് അര്‍ഹതയുള്ള 75 കര്‍ഷകര്‍ക്ക് കറവയന്ത്രം നല്‍കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. എസ്. വേണുഗോപാലന്‍ നായര്‍ അറിയിച്ചു.
കറവക്കാരെ ലഭ്യമാകാതെ ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് സഹായമായാണ് 50 ശതമാനം സബ്‌സിഡി നിരക്കില്‍ തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് ഒന്ന് വീതം വിതരണം ചെയ്യുന്നത്.
പഞ്ചായത്തുതല മൃഗാശുപത്രികളില്‍ ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് നവംബര്‍ 20നകം തിരിച്ച് നല്‍കണം. അപേക്ഷകള്‍ ജില്ലാതല കമ്മിറ്റി പരിശോധിച്ച് പട്ടിക തയ്യാറാക്കും. നാലോ അതിലധികമോ പശുക്കള്‍എരുമകള്‍ തുടങ്ങിയവയെ പരിപാലിക്കുന്ന കര്‍ഷകര്‍ക്കാണ് മുന്‍ഗണന നല്‍കുക.
മൃഗസംരക്ഷണ വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന രീതിയിലുള്ള കറവയന്ത്രമാണ് വാങ്ങേണ്ടത്. നിലവില്‍ ഗുണനിലവാരമുള്ള ഒരു കറവയന്ത്രം വാങ്ങുന്നതിന് ഏകദേശം 50,000 രൂപ നല്‍കണം.
ഇതിന്റെ സബ്‌സിഡിയായ 25,000 രൂപയാണ് നല്‍കുക. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് ഉപകരണം വാങ്ങിയതിന് ശേഷം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ജില്ലാ മൃഗസംരക്ഷണ ഓഫിസില്‍ നിന്നും തുക നിക്ഷേപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."