ആര്‍.എം.പി.ഐ സി.ഐ ഓഫിസ് മാര്‍ച്ച്
ഒഞ്ചിയം അക്രമങ്ങള്‍
വടകര: ഒഞ്ചിയം മേഖലയില്‍ നിരന്തരം അരങ്ങേറുന്ന അക്രമങ്ങളിലെ പൊലിസിന്റെ നിഷ്‌ക്രിയ നിലപാടില്‍ പ്രതിഷേധവുമായി ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ വടകര സി.ഐ ഓഫിസിലേക്കു മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഒഞ്ചിയം മേഖലയില്‍ ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ക്കുനേരെ തുടര്‍ച്ചയായി അക്രമം നടക്കുമ്പോഴും പ്രതികളെ പിടികൂടാനോ അക്രമം തടയാനോ പൊലിസ് തയാറാകുന്നില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
ഭരണസ്വാധീനത്താല്‍ മാരകായുധങ്ങളുമായി വീടുകളില്‍ കയറി വധഭീഷണി മുഴക്കുകയാണ് സി.പി.എം ചെയ്യുന്നതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. വെള്ളികുളങ്ങര കക്കാടുള്ള ടി.പി സ്മാരക വായനശാല, ഒഞ്ചിയം തയ്യിലിലെ സ്തൂപം, ആദിയൂര്‍ മമ്പള്ളി അനന്തന്റെ കട, കുന്നുമ്മക്കര മണപ്പുറത്തെ പാര്‍ട്ടി ഓഫിസ് എന്നിവ തകര്‍ത്തിരുന്നു. പല കേസുകളിലെയും പ്രതികളെവരെ തിരിച്ചറിത്തിട്ടും പൊലിസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ബുധനാഴ്ച രാത്രി ആര്‍.എം.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി സി.പി.എമ്മുകാര്‍ വധഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് കെ.കെ രമയുടെ നേതൃത്വത്തില്‍ എടച്ചേരി പൊലിസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് നടത്തിയിരുന്നു.
ഇതിനു മണിക്കൂറുകള്‍ക്കുള്ളില്‍ ടി.പിയുടെ വീടിനു സമീപത്തെ സ്തൂപവും തകര്‍ത്തു. ഇത്തരം നടപടികള്‍ തുടരുന്നത് പൊലിസിന്റെ നിഷ്‌ക്രിയത്വം മൂലമാണെന്നാരോപിച്ചാണ് ആര്‍.എം.പി.ഐയുടെ നേതൃത്വത്തില്‍ സി.ഐ ഓഫിസ് മാര്‍ച്ച് നടത്തിയത്. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നു തുടങ്ങിയ മാര്‍ച്ച് പൊലിസ് സ്റ്റേഷനു സമീപം പൊലിസ് തടഞ്ഞു. സംസ്ഥാന സെക്രട്ടറി എന്‍. വേണു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പി.പി മോഹനന്‍, കെ.കെ രമ, കെ.പി പ്രകാശന്‍, ഇ. രാധാകൃഷ്ണന്‍, കുളങ്ങര ചന്ദ്രന്‍ പ്രസംഗിച്ചു. ടി.കെ സിബി, വി.പി പ്രകാശന്‍, എന്‍.പി ഭാസ്‌കരന്‍, എ.കെ ബാബു നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."