HOME
DETAILS
MAL
ഭീകരനെന്നു സംശയിക്കുന്ന ബംഗ്ലാദേശ് സ്വദേശി താനെയില്‍ അറസ്റ്റില്‍
backup
November 05 2016 | 07:11 AM
താനെ: നിരവധി ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണെന്ന് സംശയിക്കുന്ന ബംഗാളി സ്വദേശിയെ താനെയില്‍ പൊലിസ് അറസ്റ്റ് ചെയ്തു. സ്വന്തം രാജ്യത്തു നടന്ന ബോംബ് സ്ഫോടനങ്ങളിലടക്കം നിരവധി ഭീകരപ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലിസിന്റെ നിഗമനം.
ബഷീര്മുല്ല ശുക്കൂര്മുല്ല ഷെയ്ഖ് എന്ന 40 കാരനെയാണ് പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാള്‍ അനധികൃതമായി ഇന്ത്യയില്‍ താമസിച്ചുവരികയായിരുന്നു. ഇയാളുടെ കൈവശം പാസ്പോര്‍ട്ടോ തിരിച്ചറിയല്‍ രേഖകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കോടതിയില്‍ ഇയാളെ നവംബര്‍ 7 വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."