അനെര്‍ട്ട്: ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നു
മലപ്പുറം: നാഷനല്‍ ബയോഗ്യാസ് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായി അനെര്‍ട്ട് 1000 ബയോഗ്യാസ് പ്ലാന്റുകള്‍ ജനറല്‍ വിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ക്കും 100 ബയോഗ്യാസ് പ്ലാന്റുകള്‍ പട്ടികജാതി വിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ക്കും സ്ഥാപിച്ചു നല്കുന്നു. രണ്ട് ക്യൂബിക് മീറ്റര്‍ മുതല്‍ ആറു ക്യൂബിക് മീറ്റര്‍ വരെ ശേഷിയുള്ള ദീനബന്ധു കെ.വി.ഐ.സി മാതൃകയിലുള്ള പ്ലാന്റുകളാണു സ്ഥാപിക്കുന്നത്. പ്രതിദിനം 10 കിലോഗ്രാമില്‍ കൂടുതല്‍ ജൈവമാലിന്യങ്ങളുള്ള വീടുകളില്‍ സ്ഥാപനങ്ങളില്‍ ഇവ സ്ഥാപിക്കുന്നതാണ്. അനെര്‍ട്ടിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങി സ്ഥാപിക്കുന്ന പ്ലാന്റുകള്‍ക്ക് 9000 രൂപ (ജനറല്‍ വിഭാഗത്തിലുളള ഗുണഭോക്താക്കള്‍ക്ക്) 11000 രൂപ (പട്ടികജാതി വിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ക്ക്) സബ്സിഡിയായി ലഭിക്കുന്നു. കക്കൂസുമായി ബന്ധിപ്പിക്കുന്ന പ്ലാന്റുകള്‍ക്ക് 1200 രൂപ അധികം സബ്സിഡി ലഭിക്കും. പദ്ധതിയുടെ വിശദാംശങ്ങള്‍ മിലൃ.േഴീ്.ശിലും ജില്ലാ ഓഫിസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04832730999.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."