സന്തോഷ് ട്രോഫി ക്യാംപിലേക്ക് തിരൂരില്‍ നിന്ന് രണ്ടു പേര്‍ക്ക് ക്ഷണം
തിരൂര്‍: കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ 14നു തുടങ്ങുന്ന സന്തോഷ് ട്രോഫി ക്യാംപിലേക്ക് തിരൂര്‍ സ്പോര്‍ട്സ് അക്കാദമിയിലെ രണ്ടു കായികതാരങ്ങള്‍ക്കു ക്ഷണം. കഴിഞ്ഞ വര്‍ഷം സന്തോഷ് ട്രോഫി കേരള ക്യാംപിലുണ്ടായിരുന്ന തിരൂര്‍ വാക്കാട് സ്വദേശി കളരിക്കല്‍ സൈനുദ്ദീന്റെ മകന് നജ്മുദ്ദീനും എറണാകുളത്ത് നടന്ന അണ്ടര്‍ 21 യൂത്ത് ടൂര്‍ണമെന്റില്‍ ആലപ്പുഴയ്ക്ക് വേണ്ടി ഗോളിയായി ബൂട്ടണിഞ്ഞ പറവണ്ണ കാഞ്ഞിരക്കുറ്റി സ്വദേശി നാലുകണ്ടത്തില്‍ മുഹമ്മദാലിയുടെ മകന് എന്‍.കെ മുഹമ്മദ് സുഹൈലുമാണ് ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് തിരൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. ഇവര്‍ക്കു പുറമേ ജില്ലയില്‍ നിന്ന് മറ്റ് അഞ്ച് കായിക താരങ്ങള്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. 2014-15 വര്‍ഷത്തെ മഹാരാഷ്ട്ര ടീമില്‍ സാറ്റ് അംഗങ്ങളായ ടി.വി മുഹമ്മദ് ഇര്‍ഷാദും എന്‍.കെ അബ്ദുല്‍ഹഖും കളിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."