ജീവിത നിപുണതാ വിദ്യാഭ്യാസം: ജില്ലാ തല ഉദ്ഘാടനം നടന്നു
മലപ്പുറം: വിദ്യാര്‍ഥികള്‍ മാറ്റത്തിന്റെ വാഹകരായിക്കണമെന്നു പെരിന്തല്‍മണ്ണ നഗരസഭാധ്യക്ഷന്‍ എം. മുഹമ്മദ് സലീം. കൗമാരക്കാര്‍ക്കുള്ള ജീവിത നിപുണതാ വിദ്യാഭ്യാസ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത സാഹചര്യങ്ങളോടു ഫലപ്രദമായി പൊരുത്തപെടാനും സാമൂഹിക വ്യവസ്ഥിതിക്കനുസരണമായ സ്വഭാവ വിശേഷം പ്രകടമാക്കുന്നതിനും കൗമാരക്കാരെ പ്രാപ്തമാക്കുകയാണു ലക്ഷ്യം. ഹയര്‍ സെക്കന്‍ഡറി ഡയറക്ട്രേറ്റിന്റെ ആഭിമുഖ്യത്തിലുള്ള സൗഹൃദം ക്ലബുകളിലൂടെയാണു പദ്ധതി നടപ്പാക്കുന്നത്.
പെരിന്തല്‍മണ്ണ കെ.പി.എം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗവ. ബോയ്സ് എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ കെ. ഫൗസിയ അധ്യക്ഷയായി. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ പി.ടി. എബ്രഹാം, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ കെ.പി. സാദിഖലി, എ. പൗലോസ്, ടി. ജമാലുദ്ദീന്‍, സുമിന, അബ്ദുസമദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."