പ്ലാച്ചിമട ആദിവാസി സംരക്ഷണ സമിതി പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തി
വണ്ടിത്താവളം: പ്ലാച്ചിമട ആദിവാസി സംരക്ഷണ സംഘത്തിന്റെ നേതൃത്തത്തില്‍ ആദിവാസി വിദ്യാര്‍ഥിയെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മീനാക്ഷിപുരം പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രധിഷേധ മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി അമ്പലക്കാട് വിജയന് ഉദ്ഘാടനം നടത്തി. വിളയോടി വേണുഗോപാല്‍ അധ്യക്ഷനായി. കഴിഞ്ഞ മാസം18ന് വണ്ടിത്താവളം കെ.കെ.എം.എച്ച.് എസ്.സ്കൂളില്‍ നടന്ന ബി.ജെ.പി. ജനതാദള്‍(എസ്) സംഘട്ടനത്തില്‍ ആദിവാസി വിദ്യാര്‍ഥി അജിത്ത് ഉള്‍പ്പടെ ആറുപേര്‍ക്ക് പരുക്കേറ്റിരുന്നു. ആക്രമിച്ച പ്രതികള്‍ക്കെതിരെ കേസെടുത്തെങ്കിലും പൊലിസ് ഇതുവരെയായി അറസ്റ്റ് ചെയ്തിട്ടില്ല. ഒരാഴ്ച്ചയോളം സ്കൂള്‍ അടച്ച് കനത്ത പൊലിസ് സുരക്ഷയിലായിരുന്നു വണ്ടിത്താവളവും പരിസരവും.
പ്ലാച്ചിമട സ്വദേശിയായ അജിത്തിനെ ജാതിപ്പേര് വിളിച്ച് കമ്പിവടികൊണ്ട് നടുറോട്ടിലിട്ട് അടിച്ചതായാണ് പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. നിലവില്‍ കേസ് എ.എസ്.പി. ജി.പൂങ്കുഴലി ആണ് കേസ് അന്വേഷിക്കുന്നത്. പരസ്യമായി കറങ്ങിനടക്കുന്ന പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടന്നത്.
മീനാക്ഷിപുരം ടൗണില്‍നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സ്റ്റേഷന് പരിസരത്ത് പൊലിസ് തടഞ്ഞു. സംഘര്‍ഷം ഒഴിവാക്കാന്‍ സ്റ്റേഷനിലേക്കുള്ള വഴിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. മൂലത്തറ വഴിയിലെ വാഹനങ്ങളെയും വഴിയാത്രക്കാരെയും മറ്റുവഴികളിലൂടെ തിരിച്ചുവിട്ടു. പ്രതിഷേധ മാര്‍ച്ച് ഒരു ഘട്ടത്തില്‍ സംഘര്‍ഷാവസ്ഥ വരെ എത്തിയെങ്കിലും ചിറ്റൂര്‍ സി.ഐ. വി.ഹംസ, കസബ സി.ഐ. എ.വിപിന്‍ദാസ് എന്നിവരുടെ നേതൃത്തത്തില്‍ എത്തിയ വന്‍ പൊലിസ് സന്നാഹം സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
ചിറ്റൂര്‍ എസ്.ഐ. നന്ദകുമാര്‍, കൊഴിഞ്ഞാമ്പാറ എസ്.ഐ. എ.വേണുഗോപാല്‍, മീനാക്ഷിപുരം എസ്.ഐ. വി.എസ് ശ്യാംകുമാര്‍ എന്നിവരും ചേര്‍ന്ന് വന്‍ പൊലിസ് സന്നാഹം തന്നെ മീനാക്ഷിപുരത്ത് വിന്യസിപ്പിച്ചിരുന്നു. പ്ലാച്ചിമട ആദിവാസി സംരക്ഷണ സമിതി പ്രവര്‍ത്തകരായ എല്ലക്കാട് മയിലമ്മ, ആറുമുഖന്‍ പത്തിച്ചിറ, പ്ലാച്ചിമട ശാന്തി എം.രമേഷ്, ശക്ത്ിവേല്, മണികണ്ഠന് എന്നിവര്‍ പ്രതിഷേധ യോഗത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."