സി.കെ ജാനുവിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാനൊരുങ്ങി ഗോത്രമഹാസഭ
കല്‍പ്പറ്റ: ആദിവാസി ഗോത്രമഹാസഭ സംസ്ഥാന അധ്യക്ഷ സി.കെ ജാനുവിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാനൊരുങ്ങി ഗീതാനന്ദന് വിഭാഗം. ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായ ജനാധിപത്യ രാഷ്ട്രീയ സഭ(ജെ.ആര്.എസ്)യുടെ അധ്യക്ഷയായതോടെയാണ് ഇവര്‍ ജാനുവിനെ നീക്കാന്‍ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മുത്തങ്ങ ദിനമായ ഫെബ്രുവരി 19ന് വയനാട്ടില്‍ നടത്തുന്ന ഗോത്രമഹാസഭ രണ്ടാമത് പ്രസീഡിയം സമ്മേളനത്തില്‍ ജാനുവിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. 2001ല്‍ രൂപീകരിച്ചതു മുതല്‍ ഗോത്രമഹാസഭയുടെ അധ്യക്ഷയാണ് ജാനു. ഗീതാനന്ദന് കോ-ഓഡിനേറ്ററും.
ഗോത്രമഹാസഭ സാരഥികള്‍ എന്ന നിലയില്‍ നിയമസഭാ തെരഞ്ഞെടുപ്പുകാലം മുതല്‍ രണ്ട് തട്ടില്‍നിന്നാണ് ജാനുവിന്റെയും ഗീതാനന്ദന്റെയും പ്രവര്‍ത്തനം.
ജാനുവിനെ അധ്യക്ഷസ്ഥാനത്തുനിന്നു ഏകപക്ഷീയമായി പുറത്താക്കാന്‍ ഗോത്രമഹാസഭയുടെ നിയമാവലി എതിര് വിഭാഗത്തെ അനുവദിക്കുന്നില്ല. ബി.ജെ.പി ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗോത്രമഹാസഭ അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്ന ഗീതാനന്ദന് വിഭാഗത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആവശ്യത്തിനു ജാനു ചെവി കൊടുക്കുന്നുമില്ല.
ഈ സാഹചര്യത്തിലാണ് പ്രസീഡിയം രൂപീകരണ സമ്മേളനം ചേരുന്നത്. സംഘ്പരിവാര്‍ ക്യാംപ് വിടണമെന്ന് ജാനുവിനോട് ആവശ്യപ്പെടും. ഇത് അംഗീകരിക്കാത്തപക്ഷം അവരെ അധ്യക്ഷ പദവിയില്‍നിന്നു നീക്കുമെന്നും ഗീതാനന്ദന് പറഞ്ഞു.
ക്ലസ്റ്റര്‍ ബഹിഷ്ക്കരണം വിജയകരമെന്ന് സംയുക്ത അധ്യാപക സമിതി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."