ജില്ലയിലെ റേഷന്‍ മുന്‍ഗണനാപട്ടികഒരു ലക്ഷത്തോളം പരാതികള്‍
കോഴിക്കോട്: ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള മുന്‍ഗണനാലിസ്റ്റിന്‍മേല്‍ പരാതി സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ വൈകിട്ട് സമാപിച്ചതോടെ ജില്ലയില്‍ ആകെ ലഭിച്ചത് ഒരു ലക്ഷത്തോളം പരാതികള്‍.
ഇന്നലെ വൈകിട്ട് അഞ്ചു മണിവരെയുള്ള കണക്കാണിത്. വിവിധ താലൂക്കുകളില്‍ നിന്നുള്ള അവസാന കണക്ക് ലഭിക്കുന്നതോടെ പരാതികളുടെ എണ്ണം ഒരു ലക്ഷം കവിയും. മുന്‍ഗണനാ ലിസ്റ്റ് സംബന്ധിച്ച വ്യാപകമായ അപാകതകളിലേക്കാണ് പരാതികളുടെ ബാഹുല്യം വിരല്‍ ചൂണ്ടുന്നത്. അര്‍ഹരായിട്ടും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്ത നിരവധിയാളുകള്‍ക്ക് പരാതി നല്‍കാനായില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. പഞ്ചായത്ത്, സപ്ലൈ ഓഫിസ് എന്നിവിടങ്ങളിലും സിറ്റി റേഷനിങ് ഓഫിസിലുമാണ് പരാതി സ്വീകരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. പഞ്ചായത്ത് ഓഫിസിലാണ് ഭൂരിഭാഗം പേരും പരാതി നല്‍കിയത്. ജില്ലയിലെ 7,02,099 കാര്‍ഡുടമകളില്‍ 41,123 അന്ത്യയോജന കാര്‍ഡ് ഉള്‍പ്പെടെ 3,12,923 പേരാണ് മുന്‍ഗണനാലിസ്റ്റില്‍ ഉള്‍പ്പെട്ടതെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ എം രവീന്ദ്രന്‍ പറഞ്ഞു.
ശേഷിക്കുന്ന 3.89 ലക്ഷം കാര്‍ഡുടമകള്‍ മുന്‍ഗണനാ പട്ടികയില്‍ നിന്നും പുറത്തായിട്ടുണ്ട്. ജോലിയില്ലാത്ത വിധവകള്‍, സ്വന്തമായി വീടും, ഭൂമിയും, വരുമാനവും ഇല്ലാത്തവര്‍ തുടങ്ങി നിഷ്‌കര്‍ശിച്ചിട്ടുള്ള മാനദണ്ഡപ്രകാരം മുന്‍ഗണനാ ലിസ്റ്റില്‍ വരേണ്ട നിരവധിയാളുകള്‍ പട്ടികക്ക് പുറത്താണ്.
ഒടുവില്‍ ലഭ്യമായ കണക്കനുസരിച്ച് കോഴിക്കോട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. 26,197 പരാതികളാണ് ഇവിടെ ലഭിച്ചത്. കുറവ് സിറ്റി സൗത്ത് റേഷനിങ് ഓഫിസ് പരിധിയില്‍.
3,059 പരാതികളാണ് ഇവിടെ ലഭിച്ചത്. കൊയിലാണ്ടിയില്‍ 23,805, താമരശ്ശേരിയില്‍ 13,918, വടകരയില്‍ 24,589, സിറ്റി നോര്‍ത്തില്‍ 4,870 എന്നിങ്ങനെയാണ് ലഭിച്ച പരാതികള്‍.
ഇന്നലെ വൈകിട്ടു വരെയും പഞ്ചായത്ത് ഓഫിസുകള്‍ക്കു മുന്നില്‍ പരാതി നല്‍കാന്‍ നിരവധിയാളുകളെത്തിയിരുന്നു. ജോലി ഉപേക്ഷിച്ച് പോകാന്‍ കഴിയാത്തതിനാല്‍ മിക്ക വീടുകളില്‍ നിന്നും സ്ത്രീകളാണ് ഇതിനായി എത്തിയിരുന്നത്.
നടപടിക്രമങ്ങളിലെ സങ്കീര്‍ണതയും അനര്‍ഹര്‍ പട്ടികയില്‍ കയറിക്കൂടിയതിലുള്ള നൈരാശ്യവും പലസ്ഥലങ്ങളിലും പരാതിക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള വാക്കു തര്‍ക്കത്തിനിടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."