HOME
DETAILS
MAL
എന്‍ഡോസള്‍ഫാന്‍ ബാധിതയുടെ ആത്മഹത്യ; അധികൃതരുടെ നിലപാട് പ്രതിഷേധാര്‍ഹമെന്നു യൂത്ത് ലീഗ്
backup
November 05 2016 | 21:11 PM
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധിതയുടെ ആത്മഹത്യയില്‍ അധികൃതര്‍ സ്വീകരിച്ച നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആരോപിച്ചു. മുഖ്യമന്ത്രി ജില്ലയിലുള്ള ദിവസം നടന്ന ഈ ആത്മഹത്യ അധികൃതരെ അറിയിച്ചിട്ടും പഞ്ചായത്തോ എന്‍ഡോസള്‍ഫാന്‍ സെല്‍ ഉദ്യോഗസ്ഥരോ ജില്ലാ ഭരണകൂടമോ ഇന്നലെ ഉച്ചവരെ ഇവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ആരോപണമുണ്ട്.
ഹൃദ്രോഗിയായ രാജീവിക്ക് മതിയായ ചികിത്സ തേടാന്‍ പറ്റാത്തതിലുള്ള നിരാശയും കടബാധ്യത ഭയന്നുമാണ് ആത്മഹത്യ ചെയ്തതെന്നാണു കുടുംബക്കാര് പറഞ്ഞത്. സര്‍ക്കാരിന്റെയും പഞ്ചായത്തു ഭരണസമിതിയുടെയും ഇത്തരം സമീപനം അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."