ജനറല്‍ ആശുപത്രിയിലെ സ്ത്രീകളുടെ ടോയ്ലെറ്റില് മൊബൈല്‍ കാമറ; പൊലിസ് കേസെടുത്തു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ ഗൈനക്കോളജി വാര്‍ഡിന് സമീപമുള്ള സ്ത്രീകളുടെ ടോയ്ലെറ്റില് മൊബൈല്‍ ക്യാമറ കണ്ടതുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ പൊലിസ് കേസെടുത്തു. ജനറല്‍ ആശുപത്രിയുടെ രണ്ടാം നിലയിലെ ഗൈനക്കോളജി വാര്‍ഡിന് സമീപം പുരുഷന്മാരുടെയും സ്ത്രീകളുടെയും ടോയ്ലെറ്റുകള് അടുത്തടുത്താണ്. ഇരു മുറികളും വേര്‍തിരിക്കുന്ന ഭിത്തിയുടെ മുകളിലുള്ള വിടവിലാണ് സ്ത്രീകളുടെ ടോയ്ലെറ്റ് ഉപയോഗിച്ച സ്ത്രീ മൊബൈല്‍ ഫോണ്‍ കണ്ടത്്.
ഒരു വടിയുടെ അറ്റത്ത് ഉയര്‍ന്നു നില്ക്കുന്ന നിലയിലായിരുന്നു ഫോണ്‍. ഭയന്ന് പുറത്തിറങ്ങി ബഹളം വെയ്ക്കുകയും ആളുകള്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മൊബൈലുമായി ആള് രക്ഷപ്പെട്ടതായി പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച ഉച്ചയോടെ നടന്ന സംഭവത്തില്‍ ക്യാമറ കണ്ട സ്ത്രീ അന്നു തന്നെ പരാതി നല്‍കിയെങ്കിലും ആശുപത്രി അധികൃതര്‍ പൊലീസിന് കൈമാറുന്നത് ഇന്നലെയാണ്. സി.സി.ടിവിയില്‍ ഇയാളുടെ മുഖം പതിഞ്ഞിട്ടുണ്ടാകുമെന്നും എന്നാല്‍ വ്യക്തത ഉണ്ടായിരിക്കില്ലെന്ന് സൂപ്രണ്ട് പറഞ്ഞതായി സെന്‍ട്രല്‍ എസ്.ഐ വിജയ് ശങ്കര്‍ അറിയിച്ചു. ലഭിച്ച പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."