കര്‍ഷക തൊഴിലാളി സംസ്ഥാന സമ്മേളനം എട്ടിന്
കൊച്ചി: കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ 21-ാം സംസ്ഥാനസമ്മേളനം 8 മുതല്‍ 11 വരെ തീയതികളില്‍ മൂവാറ്റുപുഴയില്‍ നടക്കുമെന്ന് യൂണിയന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.എം കെ പുരുഷോത്തമന് നഗറില്‍ (മേള ഓഡിറ്റോറിയം)നടക്കുന്ന സമ്മേളനത്തിന് വൈകിട്ട് അഞ്ചിന് സ്വാഗതംസംഘം ചെയര്മാന് പി രാജീവ് പതാക ഉയര്‍ത്തും. 9ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധിസമ്മേളനം അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന് ജനറല്‍ സെക്രട്ടറി എ വിജയരാഘവന് ഉദ്ഘാടനം ചെയ്യും.
കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ബി രാഘവന് അധ്യക്ഷനാകും. 11ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍, പ്രസിഡന്റ് ബി രാഘവന്, സ്വാഗതംസംഘം ചെയര്മാന് പി രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."