സഊദിയില്‍ വൈദ്യുതാഘാതമേറ്റ് കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു
റിയാദ്: കുളിമുറിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് കണ്ണൂര്‍ സ്വദേശി സഊദിയില്‍ മരിച്ചു. കണ്ണൂര്‍ ഇരിക്കുര്‍ തട്ടപറമ്പ് പള്ളിക്കല്‍ വീട്ടില്‍ അബ്ദുല്ല ആയിശ ദമ്പതികളുടെ മകന്‍ മുഹമ്മദ് സാലിഹാണ് (30) ആണ് ബുറൈദയില്‍ മരിച്ചത്. ബൂഫിയ (കൂള്‍ബാര്‍) ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് 11 മണിയോടെ മുറിയിലത്തെിയ സാലിഹിനെ സഹപ്രവര്‍ത്തകന്‍ ഫോണില്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിക്കാത്തതിനെ തടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുളിമുറിയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഹാന്‍ഡ് ഷവര്‍ കൈയില്‍ മുറുകെ പിടിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊലിസും സ്‌പോണ്‍സറും സ്ഥലത്തത്തെിയശേഷം വൈദ്യുതിബന്ധം വിച്ഛേദിച്ചാണ് മൃതദേഹം പുറത്തെടുത്തത്. തണുപ്പ് ആരംഭിക്കുന്ന കാലമായതിനാല്‍ വെള്ളത്തിന് തണുപ്പ് അനുഭവപ്പെട്ടതിനാല്‍ വെള്ളം ചൂടാക്കാനുള്ള വൈദ്യുത ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച നിലയിലായിരുന്നു. ഇതില്‍ നിന്നും ഹാന്‍ഡ് ഷവര്‍ വഴി വൈദ്യുതി പ്രവഹിച്ചതാണ് മരണകാരണമെന്നാണ് സ്ഥലത്തത്തെിയ ആരോഗ്യ സംഘത്തിന്റെ നിഗമനം. കൈയില്‍ പൊള്ളലേറ്റിട്ടുണ്ട്.
നാട്ടില്‍ അറബി അധ്യാപകനായിരുന്ന മുഹമ്മദ് സ്വാലിഹ് ഒമ്പത് മാസം മുമ്പാണ് സഊദിയിലെ ബുറൈദയിലത്തെിയത്. ഭാര്യ മുനീറ. രണ്ടരവയസ്സുകാരന്‍ മാസിന്‍ മുഹമ്മദ് മകനാണ്. മൃതദേഹം ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."