HOME
DETAILS

25ാം വാര്‍ഷികാഘോഷ ചടങ്ങിലും എസ്.പിയിലെ ഉള്‍പ്പോര് മറനീക്കി പുറത്ത്

  
backup
November 06 2016 | 04:11 AM

25%e0%b4%be%e0%b4%82-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7-%e0%b4%9a%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%b2

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഇരുപത്തിയഞ്ചാം സ്ഥാപകദിനാഘോഷ ചടങ്ങിലും ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയിലെ ഉള്‍പ്പോര് മറനീക്കി പുറത്ത്. ലഖ്‌നോയില്‍ വിശാല മതേതരസഖ്യമായ ജനതാപരിവാര്‍ നേതാക്കള്‍ കൂടി പങ്കെടുത്ത വേദിയിലാണ് മുഖ്യമന്ത്രി അഖിലേഷ് യാദവും മുതിര്‍ന്ന നേതാവ് ശിവ്പാല്‍ യാദവും തര്‍ക്കം ശമിച്ചിട്ടില്ലെന്ന സൂചനനല്‍കി പോര് പരസ്യമാക്കിയത്.
തനിക്ക് മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ ആഗ്രഹമില്ലെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും ശിവ്പാല്‍ പറഞ്ഞു. പാര്‍ട്ടിക്കായി ജീവന്‍ ത്യജിക്കാനും തയ്യാറാണ്. എന്നാല്‍ ചിലര്‍ പാര്‍ട്ടിയിലും അധികാരത്തിലും പിന്‍വാതിലിലൂടെ പ്രവേശിക്കുന്നുണ്ട്. അത് നല്ലതല്ലെന്ന് അവര്‍തന്നെ മനസ്സിലാക്കണമെന്നും പിന്‍വാതിലിലൂടെ എത്തിപ്പെടുമ്പോള്‍ പിന്തള്ളപ്പെടുന്നതു കഴിവുള്ളവരാണെന്നും അഖിലേഷിനെ ലക്ഷ്യംവച്ച് ശിവ്പാല്‍ പറഞ്ഞു. പാര്‍ട്ടിയില്‍ അപമാനിതനാവുകയോ പുറത്താക്കപ്പെടുകയോ ചെയ്താലും തന്റെ ആത്മാര്‍ത്ഥതയെ ചോദ്യംചെയ്യരുത്. എന്തു ത്യാഗത്തിനും തയാറാണെന്നും ഇക്കാര്യം മുലായമിന് ഉറപ്പുകൊടുത്തിട്ടുണ്ടെന്നും ശിവപാല്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ സംസാരിച്ച അഖിലേഷ്, ശിവ്പാലിനു മറുപടിയും കൊടുത്തു. തന്റെ കൈയില്‍ വാളുതന്നിട്ട് അതുപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം. ചില കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. ജനങ്ങള്‍ തന്റെ വാക്ക് കേള്‍ക്കും. പക്ഷേ, അത് പാര്‍ട്ടിക്ക് എന്തെങ്കിലും പ്രശ്‌നം സംഭവിച്ചശേഷമായിരിക്കുമെന്നും അഖിലേഷ് പറഞ്ഞു.
പാര്‍ട്ടി എനിക്ക് വിശ്രമം വിധിക്കുകയാണെങ്കില്‍ അുസരിക്കാന്‍ തയ്യാറാണ്.

ഈ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി തന്നെ നിശ്ചയിക്കുന്നതാവും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു നിന്ന് ബി.ജെ.പി 80ല്‍ 72 സീറ്റ് നേടി. എന്നിട്ടും അവര്‍ സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്തില്ല.
മുസഫര്‍നഗറിലും കൈരാനയിലും കലാപമുണ്ടാക്കുകയാണ് ബി.ജെ.പി ചെയ്തത്. യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തില്‍ വരുമെന്നും ബി.ജെ.പിയെ പോലുള്ള വര്‍ഗീയ ശക്തികളെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അനുവദിക്കില്ലെന്നും അഖിലേഷ് പറഞ്ഞു. വേദിയില്‍ സംസാരിക്കുന്നതിനിടെ അഖിലേഷിനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ച എസ്.പി നേതാവ് ജാവേദ് ആബിദിനെ ശിവ്പാല്‍ ഇടപെട്ടു തടഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി തുടങ്ങിയ രഥയാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെയും സംഘര്‍ഷമുണ്ടായി. അഖിലേഷും ശിവപാലും വേദയിലേക്ക് എത്തവെയാണ് ഇരുവരുടെയും അനുകൂലികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്ക് ശേഷം ശക്തി തെളിയിക്കാനുള്ള അവസരമായാണ് രഥയാത്രയെ നേതാക്കള്‍ കണ്ടിരുന്നതെങ്കിലും തുടക്കം തന്നെ കല്ലുകടിയായി. മുലായ് സിങ് യാദവാണ് രഥയാത്ര ഉദ്ഘാടനം ചെയ്തത്. തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്ന് തുടങ്ങി 75 കിലോമീറ്റര്‍ സഞ്ചരിച്ച് ഉനാവോയിലാണ് രഥയാത്ര അവസാനിക്കുന്നത്. യാത്രയ്ക്കുള്ള ബസ്സില്‍ മുലായമിന്റെ ചിത്രമുണ്ടെങ്കിലും ശിവ്പാലിന്റേതില്ല. രഥയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമസഭാതെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ എത്തിയിരിക്കെ, പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കപ്പെടാത്തത് നേതൃത്വത്തിനു തലവേദനയായിട്ടുണ്ട്. അഖിലേഷും പിതാവും മുന്‍ മുഖ്യമന്ത്രിയുമായ മുലായമും തമ്മിലുള്ള കുടുംബ വഴക്ക് പാര്‍ട്ടിയെ ബാധിക്കുകയും അതു പൊട്ടിത്തെറിയിലേക്ക് എത്തുകയും ചെയ്തിരുന്നു.
പിതൃസഹോദരന്‍ ശിവ്പാല്‍ അടക്കമുള്ള നാലുമന്ത്രിമാരെ അഖിലേഷ് പുറത്താക്കുകയും ഇതേതുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ കടിയായ ശിവ്പാല്‍, അഖിലേഷ് പക്ഷ നേതാക്കളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയുംചെയ്തു. ഇതിനു ശേഷം അനുരഞ്ജനയോഗം ചേര്‍ന്ന് ഭിന്നതകള്‍ പരിഹരിച്ചെങ്കിലും അതുഫലം കണ്ടില്ലെന്നാണ് ഇന്നലത്തെ സംഭവവികാസങ്ങളില്‍ നിന്നു വ്യക്തമാവുന്നത്.
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, ആര്‍.എല്‍.ഡി അധ്യക്ഷന്‍ അജിത് സിങ്, ജെ.ഡി(യു) നേതാവ് ശരത് യാദവ്, ഐ.എന്‍.എല്‍.ഡി നേതാവ് അഭയ് ചൗത്താല തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
എന്നാല്‍ ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ ചടങ്ങിനെത്തിയില്ല. സംസ്ഥാനത്തെ പൂജ ആഘോഷചടങ്ങില്‍ പങ്കെടുക്കാനുള്ളതിനാലാണ് നിതീഷ് സംബന്ധിക്കാതിരുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ 56 ഇഞ്ച് ഉപയോഗിക്കുന്നില്ലേയെന്ന് ലാലു


ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 56 ഇഞ്ച് ഉപയോഗിച്ചുകൂടേയെന്ന് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. ലഖ്‌നോയില്‍ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപകദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് അതിര്‍ത്തി കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തുന്നത് ഈ സര്‍ക്കാരിന്റെ കാലത്തു മാത്രമല്ല. നേരത്തെ മുലായം സിങ് പ്രതിരോധമന്ത്രിയായിരുന്നപ്പോഴും അതിര്‍ത്തി കടന്ന് തീവ്രവാദ ക്യാംപുകളെ തകര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ഡി.ടി.വി ചാനലനു നേരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ലാലു എതിര്‍ത്തു. മാധ്യമങ്ങളുടെ വായമൂടിക്കെട്ടി ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ചാനലിനു നേരെയുള്ള നീക്കം ജനാധിപത്യത്തിനു നേര്‍ക്കുള്ള ആക്രമണമാണ്. ബി.ജെ.പിയും ആര്‍.എസ്.എശ്‌സും അടിയാന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യത്തിലേക്കാണ് രാജ്യത്തെ കൊണ്ടുപോവുന്നതെന്നും ലാലു കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സംസാരിച്ച ജെ.ഡി.യു നേതാവ് ശരത് യാദവ് എം.പിയും എന്‍.ഡി.ടി.വിക്കെതിരായ സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തു സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരില്‍ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

Kerala
  •  a month ago
No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago
No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago
No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago