സുരക്ഷാ ഭീഷണി: ട്രംപിനെ വേദിയില്‍ നിന്ന് മാറ്റി
നെവാഡ: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ പ്രസംഗത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വേദിയില്‍ നിന്ന് മാറ്റി. നെവാഡയിലെ റെനോയില്‍ പ്രചാരണത്തിനിടെയാണ് സംഭവം. സദസിലുണ്ടായിരുന്ന ഒരാള്‍ ട്രംപിനെതിരേ ഒരാള്‍ ബഹളംവച്ചതാണ് കാരണം.
തന്റെ കൈവശം തോക്കുണ്ടെന്ന് ഇയാള്‍ പറഞ്ഞതാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയത്. തുടര്‍ന്ന് ട്രംപിനെയും പിടിച്ചുകൊണ്ട് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ സ്റ്റേജിനു പിന്നിലേക്ക് പോയി.
ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരിലെ മറ്റൊരു സംഘം യുവാവിനെ കീഴ്പ്പെടുത്തി വിലങ്ങുവച്ചു കൊണ്ടുപോയി. തോക്കുമായി ഒരാള്‍ ചടങ്ങിനെത്തിയെന്ന് നേരത്തെ സുരക്ഷാ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ പ്രതിയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല. തെറ്റായ വിവരത്തെ തുടര്‍ന്നാണ് പരിപാടി തടസ്സപ്പെട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തന്നെ രക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ ട്രംപ് അഭിനന്ദിച്ചു. കാര്യങ്ങള്‍ എളുപ്പമാണെന്ന് ആരും പറഞ്ഞിട്ടില്ല. എന്നാല്‍, ആര്‍ക്കും നമ്മളെ തടയാന്‍ സാധിക്കില്ലെന്ന് സംഭവത്തെ കുറിച്ച് ട്രംപ് പ്രതികരിച്ചു.
സീക്രട്ട് സര്‍വിസിന് നന്ദി രേഖപ്പെടുത്തിയ ട്രംപ് ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹിച്ച അംഗീകാരം ലഭിക്കുന്നില്ലെന്നും പറഞ്ഞു അവരെ കൈയിലെടുക്കാനും മറന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."