യു.എസ് വോട്ടര്‍മാരുടെ തലയറുക്കുമെന്ന് ഐ.എസ്
വാഷിങ്ടണ്‍: അമേരിക്കയില്‍ തെരഞ്ഞെടുപ്പ് ദിവസം ആക്രമണം നടത്തുമെന്ന് ഐ.എസ് ഭീഷണി. യു.എസ് ആസ്ഥാനമായ തീവ്രവാദ മോണിറ്ററിങ് ഗ്രൂപ്പാണ് ഇക്കാര്യം പറയുന്നത്. വോട്ടെടുപ്പ് ദിവസം യു.എസ് വോട്ടര്‍മാരുടെ തലയറുക്കുമെന്നും മുസ്്ലിംകള്‍ ജനാധിപത്യ പ്രക്രിയയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമാണ് ഇവരുടെ ഭീഷണിയെന്നാണ് റിപ്പോര്‍ട്ട്.
ഐ.എസ് അനുകൂല മാധ്യമമായ അല്‍ ഹയാതിലാണ് ഇതുസംബന്ധിച്ച ലേഖനം വന്നതെന്ന് എസ്.ഐ.ടി.ഇ ഇന്റലിജന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ റിട്സ് കാറ്റ്സ് പറയുന്നു. ഏഴ് പേജുള്ള മാനിഫെസ്റ്റോയും ഐ.എസ് പുറത്തിറക്കിയിട്ടുണ്ട്. മുര്‍ത്തദ്ദ് വോട്ട് എന്ന പേരിലാണ് ഇതെന്ന് യു.എസ്.എ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
റിപ്പബ്ലിക്കരുടെയും ഡെമോക്രാറ്റുകളുടെയും നയങ്ങള്‍ ഇസ്്ലാമിനും മുസ്്ലിംകള്‍ക്കും എതിരാണെന്നാണ് ലേഖനത്തില്‍ ആരോപിക്കുന്നു. ഇംഗ്ലീഷിലുള്ള ലേഖനം ഇന്റലിജന്‍സ് ഗ്രൂപ്പ് പുറത്തുവിട്ടു.
യു.എസ് രാഷ്ട്രീയത്തിലൂന്നിയാണ് ലേഖനം. ഡോണാള്‍ഡ് ട്രംപ്, ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ടിം കെയ്ന്‍ എന്നിവരുടെ ചിത്രവും ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."