ഭക്ഷ്യ വിഷബാധ: നാലുപേര്‍ ചികിത്സയില്‍
കോഴിക്കോട്: കോവൂരിലെ സ്വകാര്യ ബേക്കറിയില്‍ നിന്നു ഭക്ഷണം കഴിച്ച നാലുപേരെ അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി ഒജിന്‍ ബേക്കറിയില്‍ നിന്നും ഷവര്‍മ കഴിച്ച തൊണ്ടയാട് മേലേ ചെമ്മോട്ട് രഞ്ജിത്ത് (30), ഭാര്യ അശ്വതി (26), മായനാട് ഹന്ന നിവാസില്‍ മിര്‍ഷാദ് (33), ഭാര്യ മാജിദ (25) എന്നിവരാണ് വയറുവേദനയും പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇഖ്റ ആശുപത്രിയില്‍ ചികിത്സ തേടിയത്.
സംഭവം പുറത്തറിഞ്ഞതോടെ ഡി.വൈ.എഫ്.ഐ കോഴിക്കോട് ടൗണ്‍ ബ്ലോക്ക് കമ്മിറ്റി പ്രവര്‍ത്തകര്‍ ബേക്കറിയിലേക്കു മാര്‍ച്ച് നടത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് സി.ഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലെത്തിയ സംഘം ബേക്കറി പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ അധികൃതര്‍ ഇന്നു ഭക്ഷ്യവസ്തുക്കളുടെ സാമ്പിള്‍ ശേഖരിക്കും.
ഡി.വൈ.എഫ്.ഐ ടൗണ്‍ ബ്ലോക്ക് സെക്രട്ടറി അരുണ്‍, പ്രസിഡന്റ് പിങ്കി പ്രമോദ്, മാസിന് റഹ്മാന് മാര്‍ച്ചിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."