മഞ്ചൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേര്‍ക്ക് പരുക്ക്
ഊട്ടി: വിവാഹ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേര്‍ക്ക് പരുക്കേറ്റു. മഞ്ചൂരിന് സമീപം കണ്ണേരിമന്തമെന്ന സ്ഥലത്താണ് അപകടമുണ്ടായത്. പ്രദേശത്തെ ഒരു വിവാഹത്തിന് വാടകക്ക് വിളിച്ചതായിരുന്നു തമിഴ്നാട് സര്‍ക്കാരിന്റെ സ്മോള്‍ ബസ്. ഒപ്പം ഒരു വാനുമുണ്ടായിരുന്നു.
ആളുകള്‍ ബസില്‍ കയറിയതിന് ശേഷം വാന്‍ ഡ്രൈവര്‍ അരുണ്‍ ബസ് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുക്കാന്‍ ശ്രമിച്ചതിനിടെ ബസ് തൊട്ടടുത്തുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. 150 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ബസ് മരത്തില്‍ തങ്ങി നിന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. ബസിലുണ്ടായിരുന്ന 23 പേര്‍ക്കും പരുക്കേറ്റു. ഇവരെ സമീപത്തെ ഡിസ്പന്‍സറിയില്‍ എത്തിച്ചെങ്കിലും ഇവിടെ ഡോക്ടറില്ലായിരുന്നു. തുടര്‍ന്ന് മറ്റൊരു ഡോക്ടറെത്തി ഇവരെ പരിശോധിച്ചു.
തുടര്‍ന്ന് ഇവരെ ഊട്ടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന കവിത (35), ഭുവന (35), കുമാര്‍ (52), രവി (42), ഗായത്രി (35), പാര്‍വതി (45), ജയമണി (56), ശിവരാമന് (50), കാളിയമ്മാള്‍ (50), അരുണ്‍, ജയ (45), ലോകനാഥന് (50), വെണ്ണല (35), സുശീല (25), രാമമൂര്‍ത്തി (45), മുരുകന് (47), മണികുണ്ഠന് (53), ജയശിങ്കന് (56), മുരുകേശന് (45), മൂര്‍ത്തി (45), ദേവി (45), റാണി (45), സുബ്രഹ്മണി (60) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."