ഇന്ത്യയില്‍ ഏക സിവില്‍ കോഡ് പ്രായോഗികമല്ലെന്ന് കെ മുരളീധരന്‍ എം.എല്‍.എ
നെടുമ്പാശ്ശേരി: ഇന്ത്യയില്‍ ഏക സിവില്‍ കോഡ് പ്രായോഗികമല്ലെന്നും രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് മഹത്തായ ഭരണഘടനയില്‍ വെള്ളം ചേര്‍ക്കലാണെന്നും മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. കോണ്‍ഗ്രസ് നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാരയ്ക്കാട്ടുകുന്നില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത മത വിഭാഗങ്ങള്‍ ഏകോദര സഹോദരങ്ങളെ പോലെ കഴിക്കുന്ന രാജ്യത്ത് മത സ്പര്‍ദ വളര്‍ത്താനേ ഇത് മൂലം കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കേരളത്തിന് അനുവദിച്ചു നല്‍കിയതാണ് സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായം. ഇത് നിലനിര്‍ത്താന്‍ ഭക്ഷ്യ സുരക്ഷയില്‍ സംസ്ഥാനത്തിന് പ്രത്യേക പരിഗണന ലഭിക്കുന്നതിനായി സര്‍വകക്ഷി സംഘത്തെ കേന്ദ്രത്തിലേക്ക് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സി.വൈ.ശാബോര്‍ അധ്യക്ഷനായിരുന്നു. അന്‍വര്‍ സാദത്ത് എം.എല്‍.എ, മുന്‍ എം.എല്‍.എ എം.എ.ചന്ദ്രശേഖരന്‍, വി.പി.ജോര്‍ജ്, ബിന്‍സി പോള്‍, ദിലീപ് കപ്രശ്ശേരി, എം.ജെ.ജോമി, കെ.വൈ.ടോമി, പി.വൈ.വര്‍ഗ്ഗീസ്,ലിസി ജോര്‍ജ്, കെ.പി.സിദ്ധീക്ക്, ജിസ് തോമസ്,പി.ജെ.ജോയ്, എം.ഒ.കുഞ്ഞവര തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."