സര്‍ക്കാര്‍ കുപ്പിവെള്ള സംരംഭമായ 'ഹില്ലി അക്വാ' പ്രതിസന്ധിയില്‍
തൊടുപുഴ: സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ആദ്യ പൊതുമേഖല കുപ്പിവെള്ള ഫാക്ടറിയായ 'ഹില്ലി അക്വാ' പ്രതിസന്ധിയില്‍. സാധാരണക്കാര്‍ക്കും അയ്യപ്പഭക്കന്മാര്‍ക്കും ഗുണനിലവാരമുള്ള കുപ്പി വെള്ളം കുറഞ്ഞ നിരക്കില്‍ നല്‍കുക എന്നതായിരുന്നു ലക്ഷ്യം.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പി.ജെ ജോസഫ് ജലവിഭവ മന്ത്രി ആയിരിക്കുമ്പോഴാണ് ഇടുക്കി ജില്ലയിലെ മലങ്കരയില്‍ ഹില്ലി അക്വ പ്രവര്‍ത്തനം തുടങ്ങിയത്.
കൊള്ളലാഭമില്ലാത്തിനാല്‍ സര്‍ക്കാരിന്റെ 'ഹില്ലി അക്വാ' വില്‍ക്കാന്‍ വ്യാപാരികള്‍ക്ക് വിമുഖതയാണ്. കമ്മിഷന്‍ കുറവാണെന്നതിന്റെ പേരിലാണ് സര്‍ക്കാര്‍ കുപ്പിവെള്ളത്തെ വ്യാപാരികള്‍ നിരുത്സാഹപ്പെടുത്തുന്നത്. 20 രൂപക്ക് ഒരു ലിറ്ററിന്റെ കുപ്പിവെള്ളം വിറ്റാല്‍ 8 മുതല്‍ 12.50 വരെയാണ് ഇപ്പോള്‍ വ്യാപാരികള്‍ക്ക് ലഭിക്കുന്നത്. അതായത് നൂറ് ശതമാനത്തില്‍ അധികം വരെ ലാഭം ലഭിക്കും. കൂടുതല്‍ അളവില്‍ സ്റ്റോക്ക് എടുത്താല്‍ മറ്റ് ഓഫറുകളുമുണ്ട്. അഞ്ച് ബോക്‌സ് ഒന്നിച്ചെടുത്താല്‍ ഒരു ബോക്‌സ് സൗജന്യമായി നല്‍കുന്ന കമ്പനികളുമുണ്ട്.
ഒരു ബോക്‌സില്‍ ഒരു ലിറ്റര്‍ വീതമുള്ള 12 കുപ്പികളാണ് ഉള്ളത്. ഹില്ലാ അക്വാ 10 രൂപാ നിരക്കിലാണ് വ്യാപാരികള്‍ക്ക് ലഭിക്കുന്നത്. വില്‍പ്പന വില 15 രൂപ. അതായത് ഒരു ലിറ്റര്‍ ഹില്ലി അക്വ വിറ്റാല്‍ ലഭിക്കുന്നത് അഞ്ച് രൂപ. ഇതാണ് സര്‍ക്കാര്‍ കുപ്പിവെള്ളത്തെ ചവിട്ടാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്. ഹില്ലി അക്വ എടുക്കാന്‍ പോലും ഭൂരിഭാഗം കച്ചവടക്കാരും തയ്യാറാകുന്നില്ലെന്ന് വിതരണക്കാര്‍ പറയുന്നു. അതിനാല്‍ വന്‍ പ്രതീക്ഷയോടെ സര്‍ക്കാര്‍ പുറത്തിറക്കിയ കുപ്പിവെള്ളം കിതക്കുകയാണ്.
വന്‍കിട കമ്പനികള്‍ വരെ ഹില്ലി അക്വയുടെ വരവോടെ വ്യാപാരികളുടെ കമ്മിഷന്‍ ഉയര്‍ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ കുപ്പിവെള്ളത്തെ തകര്‍ക്കാന്‍ സംഘടിതമായ നീക്കമാണ് കുപ്പിവെള്ള ലോബി നടത്തുന്നത്. ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ പോലും ഇല്ലാത്ത കുപ്പിവെള്ളവും വിപണിയില്‍ സജീവമാണ്.
വേണ്ടത്ര ജീവനക്കാരില്ലാത്തതു കൊണ്ട് ഒരു ഷിഫ്റ്റ് മാത്രമാണ് ഇപ്പോള്‍ ഫ്ാക്ടറിയില്‍ പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കുന്നതിലേക്ക് ഒരു സബ് സ്റ്റേഷന്‍ മുട്ടത്ത് ആരംഭിക്കുമെന്ന് മുന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.
ഇതുവരെ സബ് സ്റ്റേഷന്‍ സജ്ജമാക്കാന്‍ വൈദ്യുതി വകുപ്പിന് കഴിഞ്ഞിട്ടില്ല. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണു യൂനിറ്റിന്റെ ചുമതല. പൂര്‍ണമായും പൊതുമേഖലയിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."