യുവാവിനെ എസ്.ഐ മര്‍ദിച്ചതായി പരാതി
കോട്ടയം: കാറിലിരുന്നു കൂട്ടുകാരനോട് സംസാരിക്കുകയായിരുന്ന യുവാവിനെ എസ്.ഐ അകാരണമായി മര്‍ദിച്ചതായി പരാതി. കഞ്ഞിക്കുഴി
ലാന്റേണില്‍ റെബീന്‍ എം. ഖാനാണു ജില്ലാ പൊലിസ് മേധാവിക്കു പരാതി നല്‍കിയത്. ബാഡ്മിന്റന്‍ കളിക്കാരനായ റെബീന്‍ പരിശീലനത്തിനു ശേഷം സുഹൃത്തിനെ വീട്ടിലാക്കുന്നതിനു വേണ്ടി പോയപ്പോള്‍ ശനിയാഴ്ച അര്‍ധരാത്രി കോട്ടയം-കുമരകം റോഡിലെ അറുത്തൂട്ടിക്കു സമീപമാണു സംഭവം.സുഹൃത്തിനൊപ്പം കാറിലിരുന്നു സംസാരിക്കുന്നതിനിടെ വെസ്റ്റ് എസ.്‌ഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം എത്തി കാറില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടു.
മദ്യപിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനു ഇല്ലെന്നു മറുപടി പറഞ്ഞ റെമീസിനോടു കൈയിലേക്ക് ഊതാന്‍ ആവശ്യപ്പെട്ടു. മദ്യപിച്ചിട്ടില്ലെന്നുപറഞ്ഞ റെമീസ് കൈയിലേക്ക് ഊതുകയും ചെയ്തു. തുടര്‍ന്നു, ബ്രീത്ത് അനലൈസറില്‍ ഊതാനും തയാറാണെന്നു പറഞ്ഞതോടെ ധിക്കാരംപറയുന്നോയെന്ന് ചോദിച്ചു എസ്.ഐ റെമീസിനെ അടിയ്ക്കുകയായിരുന്നുവത്രേ. വീണ്ടും മര്‍ദ്ദിക്കാന്‍ ഒരുങ്ങിയെങ്കിലും സുഹൃത്ത് ഇടപെട്ടു തടഞ്ഞു. തുടര്‍ന്നു റെമീസിന്റെ കാര്‍ സ്‌റ്റേഷനിലേക്കു കൊണ്ടു പോയി.
വിവരമറിഞ്ഞ് റെമിസിന്റെ മാതാപിതാക്കള്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍മകന്റെ സംസാരം ശരിയല്ലെന്നു പറഞ്ഞ എസ്.ഐ മകനെ കൊണ്ടുപോയ്‌ക്കൊള്ളാനും രാവിലെ ആര്‍സി ബുക്കിന്റെ കോപ്പിയുമായെത്തികാര്‍ എടുക്കാമെന്നും നിര്‍ദേശിച്ചു. തുടര്‍ന്നു വീട്ടിലേക്കു തിരികെ പോകുംവഴി ജില്ലാ ആശുപത്രിയില്‍ റെബീനെ പ്രവേശിപ്പിക്കുകയും ചികില്‍സനടത്തുകയും ചെയ്തു. വാഹനത്തിലിരിക്കുകയായിരുന്ന റെബീനെതിരേ അലക്ഷ്യമായ ഡ്രൈവിംഗിനാണു പൊലിസ് കേസെടുത്തതെന്നുമാതാപിതാക്കള്‍ ആരോപിച്ചു. ഇന്നലെ രാവിലെ കാര്‍ എടുക്കാനെത്തിയപ്പോള്‍ എസ.്‌ഐ വരാതെ നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ റെബീന്റെ പിതാവ് ജില്ലാ പൊലിസ് മേധാവിയെ ഫോണില്‍ പരാതി അറിയിക്കുകയായിരുന്നു.തുടര്‍ന്നാണ് കാര്‍ സ്‌റ്റേഷനില്‍ നിന്നെടുത്തത്. തുടര്‍ന്നു ജില്ലാ പൊലിസ് മേധാവിക്കു രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."