നവംബര്‍ വിപ്ലവത്തിന്റെ ശതാബ്ദി ആചരണം ഇന്നു മുതല്‍
കോട്ടയം: നവംബര്‍ വിപ്ലവത്തിന്റെ ശതാബ്ദി ആചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ജില്ലയില്‍ നടക്കും. എസ്.യു.സി.ഐയുടെ നേതൃത്വത്തില്‍ ഇന്നുമുതല്‍ പത്തുവരെയാണ് ആഘോഷ പരിപാടികള്‍ നടക്കുക. ആഘോഷ പരിപാടികളുടെ ഭാഗമായി കോട്ടയം പഴയ പൊലിസ് സ്റ്റേഷന്‍ മൈതാനിയില്‍ വിപുലമായ ചരിത്ര പ്രദര്‍ശനവും ഇന്നു മുതല്‍ ആരംഭിക്കും.എല്ലാ ദിവസും രാവിലെ എട്ടുമുതല്‍ രാത്രി ഒന്‍പതു വരെയാണ് പ്രദര്‍ശനം.പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇന്നു വൈകിട്ട് നാലിനു നടക്കുന്ന ആചരണ റാലിയും ഉദ്ഘാടന സമ്മേളനവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി.കെ ലൂക്കോസ് നിര്‍വഹിക്കും. രണ്ടാം ദിവസം രാവിലെ എട്ടിന് റഷ്യന്‍ സാഹിത്യവും സിനിമയും സമൂഹത്തില്‍ സൃഷ്ടിച്ച സ്വാധീനം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ രഞ്ജിത് ശങ്കര്‍ മുഖ്യാതിഥിയാകും. വൈകിട്ട് സോഷ്യലിസവും ലോകസമാധാനവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ എസ്.യു.സി.ഐ ആന്ധ്ര പ്രദേശ് സംസ്ഥാന സെക്രട്ടറി കെ ശ്രീധര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സി.പി.ഐ ദേശിയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം, സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ എന്നിവര്‍ സംസാരിക്കും.
ഒന്‍പതിന് വൈകുന്നേരം മൂന്നിന് ഞാന്‍ കണ്ട സോവിയറ്റ് നാട് എന്ന പരിപാടി എം.എശ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എസ്.യു.സി.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജി.എശ് പത്മകുമാര്‍ വിഷയാവതരണം നടത്തും. സമാപന സമ്മേളനം പാര്‍ട്ടി കര്‍ണാടക സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."