ഇന്ത്യയ്ക്കുള്ള വിസാ നടപടികള്‍ എളുപ്പത്തിലാക്കും; തെരേസ മേ
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ബ്രിട്ടനിലേക്കുള്ള യാത്രാ നടപടികള്‍ എളുപ്പത്തിലാക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. ഇന്ത്യയുടെ നിക്ഷേപം ബ്രിട്ടനെ വൈവിധ്യമുള്ള രാജ്യമാക്കി മാറ്റിയെന്നും അവര്‍ പറഞ്ഞു.
ഇന്ന് രാവിലെ മേയെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ മേ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും കൂടിക്കാഴ്ച നടത്തും.
ഡല്‍ഹിയില്‍ ഒരു ടെക് സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് ഇന്ത്യയുമായുള്ള വാണിജ്യ ബന്ധം ആഴത്തിലാക്കാന്‍ ബ്രിട്ടന് ആഗ്രഹിക്കുന്നതായി തെരേസ മേ വ്യക്തമാക്കിയത്. അതേസമയം ബ്രിട്ടന് ഇന്ത്യയുടെ അടുത്ത സുഹൃത്താണെന്നും ഇന്ത്യയുടെ ഉഭയകക്ഷി ചര്‍ച്ചയില്‍ മേക്ക് ഇന്‍ ഇന്ത്യ പ്രത്യേക ചര്‍ച്ചയാവുമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."