HOME
DETAILS

കൊച്ചി മെട്രോ: രണ്ടാംഘട്ടം മൂന്നുമാസത്തിനകം

  
backup
November 07 2016 | 19:11 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82%e0%b4%98%e0%b4%9f-2

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ മൂന്നുമാസത്തിനകം തുടങ്ങുമെന്ന് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്. കാക്കനാട്ടേക്കുള്ള രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനത്തിന് വായ്പ നല്‍കാന്‍ ഫ്രഞ്ച് വികസന ഏജന്‍സിയുടെ (എ.എഫ്.ഡി) ഉന്നതസംഘം സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് രണ്ടാംഘട്ടത്തിന് തുടക്കമാകുന്നത്.
പാരിസില്‍ 9,10 തിയതികളില്‍ നടക്കുന്ന ചര്‍ച്ചയില്‍ മെട്രോയുടെ രണ്ടാംഘട്ടവും ആദ്യഘട്ടത്തിന്റെ ഭാഗമായി നടക്കുന്ന നഗരവികസന പദ്ധതികളും ചര്‍ച്ച ചെയ്യും.

കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കൊപ്പം കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇതിനു ശേഷമായിരിക്കും രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങളുടെ തിയതി നിശ്ചയിക്കുന്നത്. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ പദ്ധതിക്ക് പൊതു നിക്ഷേപക ബോര്‍ഡിന്റെ (പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ്) അനുമതി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാംഘട്ട നിര്‍മാണത്തിന് രണ്ടായിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഏപ്രിലില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ഒന്നാംഘട്ടത്തിന്റെ ഭാഗമായി നടക്കുന്ന നഗരവികസനപ്രവര്‍ത്തനങ്ങള്‍ക്കും ഫ്രഞ്ച് വികസന ഏജന്‍സി വായ്പ നല്‍കും. രണ്ട് ഘട്ടത്തിനുംകൂടി 1,350 കോടി രൂപ വായ്പ ലഭ്യമാക്കാനാണ് കെ.എം.ആര്‍.എല്‍ പ്രതിനിധികളും ഫ്രഞ്ച് വികസന ഏജന്‍സി പ്രതിനിധികളും തമ്മില്‍ കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയില്‍ ധാരണയായത്. 161 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ആലുവ മുതല്‍ പേട്ട വരെയുള്ള മെട്രോയുടെ 20 സ്റ്റേഷനുകളുടെ വികസനത്തിന് 100 കോടി, ആലുവ, ഇടപ്പള്ളി, വൈറ്റില ജങ്ഷനുകളുടെ വികസനത്തിന് 30 കോടി, നടപ്പാത വികസനത്തിന് 31 കോടി എന്നിങ്ങനെയാണ് പദ്ധതിയില്‍ പറയുന്നത്. രാജ്യത്തിന്റെ മറ്റ് മെട്രോകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കൊച്ചി മെട്രോയെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.

കുടുംബശ്രീ ഉള്‍പ്പെടെയുള്ളവയുടെ പിന്തുണ മെട്രോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രാന്‍സ് ജെന്‍ഡേഴ്‌സിന് ജോലി നല്‍കാനും ആലോചനയുണ്ട്. ഇവയെല്ലാം ഫ്രഞ്ച് പ്രതിനിധികളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡി.എം.ആര്‍.സിയും കെ.എം.ആര്‍എല്ലുമായി യാതൊരുവിധ പ്രശ്‌നങ്ങളുമില്ല.

എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നിയമം രണ്ടാംഘട്ടത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു. മെട്രോയുടെ ആദ്യഘട്ടത്തിന്റെ നിര്‍മാണപുരോഗതിയില്‍ ഫ്രഞ്ച് പ്രതിനിധികള്‍ തൃപ്തി പ്രകടിപ്പിച്ചു. കൊച്ചിയുടെ വിവിധ പദ്ധതികളില്‍ സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്നും എ.എഫ്.ഡിയുടെ ഗതാഗതവിഭാഗം മേധാവി റിമ ലെ കോഗ്വെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രതിനിധി സംഘം വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച് ആദ്യഘട്ടത്തിന്റെ നിര്‍മാണപുരോഗതിയില്‍ തൃപ്തി പ്രകടിപ്പിച്ചു. എ.എഫ്.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഹെര്‍വ് ഡുബ്രേയല്‍, ഗതാഗത വിദഗ്ധന്‍ മാത്യു വെര്‍ഡ്വെര്‍ എന്നിവരാണ് സംഘത്തിലുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ പ്രവീണ്‍ ഗോയല്‍, എബ്രഹാം ഉമ്മന്‍ എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരില്‍ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

Kerala
  •  a month ago
No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago
No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago
No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago