HOME
DETAILS

തുലാമഴയും ലഭിച്ചില്ല; ഊര്‍ജമേഖല പ്രതിസന്ധിയിലേക്ക്

  
backup
November 07, 2016 | 7:40 PM

%e0%b4%a4%e0%b5%81%e0%b4%b2%e0%b4%be%e0%b4%ae%e0%b4%b4%e0%b4%af%e0%b5%81%e0%b4%82-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%8a%e0%b4%b0

തൊടുപുഴ: സംസ്ഥാനത്ത് തുലാമഴയും ലഭിക്കാത്തതിനെ തുടര്‍ന്ന് ഊര്‍ജമേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ഇന്നലെ ഒരുതുള്ളി മഴ പെയ്തില്ല. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. 3.876 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് ഇന്നലെ അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേദിവസത്തേക്കാള്‍ 397.229 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം സംഭരണികളില്‍ കുറവാണ്.
ഇതോടെ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉല്‍പാദനം വീണ്ടും വെട്ടിക്കുറച്ചു. 4.22 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ഇന്നലത്തെ ജലവൈദ്യുതി ഉല്‍പാദനം. ഇത് സമീപകാല ചരിത്രത്തിലെ കുറഞ്ഞ ഉല്‍പാദനമാണ്. ഇടുക്കി പദ്ധതിയില്‍ മാത്രമാണ് ഇന്നലെ ഒരു ദശലക്ഷം യൂനിറ്റിന് മുകളില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചത്. 1.23 ദശലക്ഷമായിരുന്നു ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസിലെ ഉല്‍പാദനം. 58.725 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ ഉപഭോഗം. 53.967 ദശലക്ഷം യൂനിറ്റും കേന്ദ്രപൂളില്‍ നിന്നായിരുന്നു.
2154.65 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് എല്ലാ സംഭരണികളിലുമായി അവശേഷിക്കുന്നത്. ഇത് സംഭരണശേഷിയുടെ 52 ശതമാനമാണ്. ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയിലെ ഇന്നലത്തെ ജലനിരപ്പ് 2347.14 അടിയാണ്.
ഇത് സംഭരണശേഷിയുടെ 43 ശതമാനമാണ്. ഈ വര്‍ഷം ഇതുവരെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ശേഷിയുടെ 50 ശതമാനം കടന്നിട്ടില്ല. പമ്പ- 57 ശതമാനം, ഷോളയാര്‍- 89, ഇടമലയാര്‍- 60, കുണ്ടള- 55, മാട്ടുപ്പെട്ടി- 62, കുറ്റ്യാടി- 38, ആനയിറങ്കല്‍- 35, നേര്യമംഗലം- 63, പൊരിങ്ങല്‍- 58, പൊന്മുടി- 41, ലോവര്‍ പെരിയാര്‍- 53 ശതമാനം എന്നിങ്ങനെയാണ് മറ്റു പ്രധാന സംഭരണികളിലെ ജലനിരപ്പ്.
അതിനിടെ, വൈദ്യുതി ബോര്‍ഡ് ജലവിനിയോഗ സെല്‍ കഴിഞ്ഞദിവസം അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍ വേനല്‍ കൂടുതല്‍ കനക്കുന്നതോടെ പുറത്തുനിന്ന് വന്‍വില നല്‍കി കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും. ചിലപ്പോള്‍ ഉയര്‍ന്ന വില നല്‍കിയാലും വൈദ്യുതി കിട്ടാത്ത സ്ഥിതിയുണ്ടാകും.
ഇത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. 1,500 കോടി മുതല്‍ 2,200 കോടി വരെ യൂനിറ്റാണ് ഓരോ വര്‍ഷവും സംസ്ഥാനത്തിന് ആവശ്യമായി വരുന്നത്. വിവിധ പദ്ധതികളില്‍ നിന്നുള്ള ഉല്‍പാദനം 600- 700 കോടി യൂനിറ്റ് മാത്രമാണ്. സോളാര്‍, വിന്‍ഡ് പദ്ധതികളില്‍നിന്ന് അഞ്ച് ശതമാനത്തില്‍ താഴെയാണ് വൈദ്യുതി ലഭിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സംഘര്‍ഷാവസ്ഥയില്‍ എട്ട് പേര്‍ അറസ്റ്റില്‍

bahrain
  •  11 days ago
No Image

പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; സൈനികമായി ഇറാന്‍ ദുര്‍ബലപ്പെട്ടു; ഇനി വേണ്ടത് ഭരണമാറ്റം; അവകാശവാദമുയര്‍ത്തി ട്രംപ് 

International
  •  11 days ago
No Image

യുവാക്കളെല്ലാം വിദേശത്തല്ലേ.. പിന്നെ എങ്ങനെ ശിശുമരണ നിരക്ക് കുറയാതിരിക്കും; ചര്‍ച്ചക്കിടെ വിചിത്ര വാദവുമായി രാജീവ് ചന്ദ്രശേഖര്‍ 

Kerala
  •  11 days ago
No Image

ഖാംനഇ വധം; പ്രധാനമന്ത്രി അപലപിച്ചില്ല; മോദിയുടെ മൗനത്തില്‍ പ്രതിഷേധം കനക്കുന്നു

National
  •  11 days ago
No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  11 days ago
No Image

എട്ടാംക്ലാസുകാരിയെ സ്കൂൾ ഉടമ പീഡിപ്പിച്ചു; കൂട്ടുനിന്ന ഭാര്യയും പ്രിൻസിപ്പലും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  11 days ago
No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  11 days ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  11 days ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  11 days ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  11 days ago