ശവപ്പെട്ടിയുമായി പ്രകടനം നടത്തി
മുവാറ്റുപുഴ: പട്ടണത്തിന്റെ വികസന മുരടിപ്പില്‍ പ്രതിഷേധിച്ച് ശവപെട്ടിയുമായി നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുവാറ്റുപുഴ നഗരസഭയിലേക്ക് പ്രകടനം നടത്തി. പുതിയ ഭരണസമിതി അധികാരമേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുന്ന വേളയിലും പട്ടണത്തിന്റെ വികസന കാര്യങ്ങളില്‍ ഭരണപക്ഷം ഉദാസീനത കാണിക്കുകയാണന്ന് പ്രതി പക്ഷം കുറ്റപെടുത്തി.
കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് നിര്‍മാണമാരംഭിച്ച അര്‍ബണ്‍ ഹാറ്റ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല നഗരസഭാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണവും പാതിവഴിയിലാണ്. കെഎസ്.ആര്.ടി.സി.ക്ക് സമീപമുള്ള ഷോപ്പിംഗ് കോപ്ലക്സിന്റെ നിര്‍മ്മാണവും പൂര്‍ത്തീകരിക്കാനായില്ല. നഗരസഭാ അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച നടത്തിയ പ്രകടനത്തില്‍ പ്രതിപക്ഷ നേതാവ് കെ.എ.അബ്ദുള്‍ സലാം, കൗണ്‍സിലര്‍മാരായ സി.എം.ഷുക്കൂര്‍, കെ.എസ്. ജയകൃഷ്ണന് നായര്‍, ജയസണ് ജോര്‍ജ്, ജിനു ആന്റണി, പ്രമീളാ ഗിരീഷ്, ഷൈലാ അബ്ദുള്ള, സുമി ക്ഷാ നൗഷാദ്, ഷാലിനാ ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."