അതിശയ കാഴ്ചയായി കെ.ടി.എം മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് ഷോ
പള്ളിക്കര: മുന്‍ചക്രം ആകാശത്തിനു നേരെയുയര്ത്തിയും പിന്‍ചക്രം വായുവിലേക്ക് ഉയര്‍ത്തി ചെരിഞ്ഞോടിയുമുള്ള കെ.ടി.എം മോട്ടോര്‍ സൈക്കിളുകളുടെ കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസപ്രകടനത്തിന് പള്ളിക്കര ബീച്ച് പാര്‍ക്കില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ സാക്ഷിയായി.
കാസര്‍കോട്ടെ സെയിന്‍ മോട്ടോര്‍സ് ഗ്രൂപ്പാണ് ഏവരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ട് ഷോക്ക് നേതൃത്വം നല്‍കിയത്. കെ.ടി.എമ്മിന്റെ പ്രൊഫഷണല്‍ സ്റ്റണ്ട് റൈഡര്‍മാരായ ക്രിസ്, മുനീര്‍, ഉല്ലാസ് എന്നിവര്‍ നടത്തിയ തലങ്ങും വിലങ്ങുമോടിയുള്ള പ്രകടനം ആളുകളെ ത്രസിപ്പിച്ചു. കെ.ടി.എം ഡ്യൂക്ക് ബൈക്കുകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
ദേശീയ കാര്‍ റാലി ചാംപ്യന്‍ മൂസ ഷരീഫ് ഉദ്ഘാടനം ചെയ്തു. ടി.എ ഷാഫി സ്റ്റണ്ട് ഷോയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. കെ.എം അബ്ദുല്‍ ബഷീര്‍ അധ്യക്ഷനായി.
പി.എച്ച് അബ്ദുല്ല ഹാജി മദീന, ടി.യു അഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ കരിം കോളിയാട്, മുജീബ് അഹ്മദ്, അബ്ദുല്‍ ഖാദര്‍ ചെട്ടുംകുഴി, കുഞ്ഞബ്ദുല്ല, അബ്ബാസ് ബീഗം, ശിവപ്രസാദ്, ഷരീഫ് കാപ്പില്‍, ഫാറൂഖ് കാസ്മി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."