മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിന് വാഹനമില്ല; സ്വന്തം ബൈക്കില്‍ സഞ്ചരിച്ച് പ്രസിഡന്റ്
മൊഗ്രാല്‍പുത്തൂര്‍: പഞ്ചയത്തിന് സ്വന്തമായി വാഹനം ഇല്ലാത്തതിനാല്‍ സ്വന്തം ബൈക്കില്‍ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിനാണ് കഴിഞ്ഞ നാലു മാസങ്ങളായി ഔദ്യോഗിക വാഹനം ഇല്ലാത്തത്. നേരത്തെ ഉണ്ടായിരുന്ന വാഹനം കാലപ്പഴക്കം ചെന്നതിനെ തുടര്‍ന്ന് ലേലത്തില്‍ വില്‍ക്കുകയായിരുന്നു. ഇതിനു ശേഷം പഞ്ചായത്തിന് പുതിയ വാഹനം അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പഞ്ചായത്ത് ജീവനക്കാരും ജനപ്രധിനിധികളും ഔദ്യോഗിക കാര്യങ്ങള്‍ക്കായി മറ്റു സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലായത്. കേരള പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റു കൂടിയായ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍ തന്റെ ഇരുചക്രവാഹനമാണ് ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത്. ഔദ്യോഗിക പരിപാടികള്‍ക്ക് വാഹനം വാടകയ്ക്ക് എടുത്ത് ഓടിക്കാന്‍ അനുമതി ഉണ്ടെങ്കിലും അത് വന്‍ ബാധ്യത ഉണ്ടാക്കുമെന്നാണ് പ്രസിഡന്റ് എ.എ ജലീലിന്റെ നിലപാട്. അതുകൊണ്ടാണ് സ്വന്തം ചിലവില്‍ ഇന്ധനം നിറച്ച് തന്റെ ബൈക്കില്‍ സഞ്ചാരം തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."