ജൈവമാലിന്യ ഉറവിട സംസ്‌കാരം: അനെര്‍ട്ട് ബയോഗാസ് പ്ലാന്റിന് സബ്‌സിഡി
പാലക്കാട്: നാഷനല്‍ ബയോഗാസ് മനുവര്‍ മാനേജ്‌മെന്റ് പദ്ധതിയുടെ ഭാഗമായി അനെര്‍ട്ട് 1000 ബയോഗാസ് പ്ലാന്റുകള്‍ ജനറല്‍ വിഭാഗത്തിലുളള ഗുണഭോക്താക്കള്‍ക്കും 100 ബയോഗാസ് പ്ലാന്റുകള്‍ പട്ടികജാതി വിഭാഗക്കാരായ ഗുണഭോക്താക്കള്‍ക്കും സ്ഥാപിച്ചു നല്‍കും. രണ്ട് മുതല്‍ ആറ് ക്യുബിക് മീറ്റര്‍ വരെ ശേഷിയുളള ദീനബന്ധു, കെ.വി.ഐ.സി മാതൃകയിലുളള പ്ലാന്റുകളാണ് സ്ഥാപിച്ചു നല്‍കുന്നത്. പ്രതിദിനം 10 കിലോയില്‍ കൂടുതല്‍ ജൈവമാലിന്യങ്ങളുളള വീടുകളിലും സ്ഥാപനങ്ങളിലും ഇവ സ്ഥാപിക്കാം. അനേര്‍ട്ടിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങി സ്ഥാപിക്കുന്ന പ്ലാന്റുകള്‍ക്ക് ജനറല്‍ വിഭാഗക്കാര്‍ക്ക് 9000-യും പട്ടികജാതി വിഭാഗക്കാര്‍ക്ക് 11,000- യും സബ്‌സിഡിയായി ലഭിക്കും.
കക്കൂസുമായി ബന്ധിപ്പിക്കുന്ന പ്ലാന്റുകള്‍ക്ക് 1,200- അധിക സബ്‌സിഡി ലഭിക്കും. പദ്ധതിയുടെ വിശദവിവരം മിലൃ.േഴീ്.ശി ലും ടൗണ്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശമുളള അനെര്‍ട്ടിന്റെ ഓഫിസിലും ലഭിക്കും. ഫോണ്‍: 0491-2504182.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."